ഇതൊക്കെയാണ് കഴിവ്..ഐശ്വര്യ മോളുടെ ആലാപനത്തെ പറ്റി പറയാൻ വാക്കുകളില്ല.. എല്ലാവരും കേൾക്കണം

ആ നിമിഷത്തിൻ്റെ നിർവൃതിയിൽ എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ കുറച്ചു ഭാഗം ഐശ്വര്യ മോൾ പാടുന്നത് കേട്ടാൽ ശരിക്കും അതിശയം തോന്നും. അച്ഛൻ്റെ ആവശ്യപ്രകാരം അദ്ദേഹത്തിന് വേണ്ടി മകൾ പാടിയ ഈ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു. ഇത്രയും കഴിവുള്ള ഈ കുട്ടി തീർച്ചയായും സംഗീതത്തിൻ്റെ ഉയരങ്ങളിൽ എത്തും.

ഇതിന് മുൻപും ഐശ്വര്യ പാടിയ പല ഗാനങ്ങളുടെയും വീഡിയോകൾ ആസ്വാദകർ ഏറ്റെടുത്തിരുന്നു. പാടാൻ പ്രയാസമുള്ള ഗാനങ്ങൾ പോലും ഈ മിടുക്കി വളരെ അനായാസമായി പാടുന്നു എന്നത് അഭിനന്ദനീയമാണ്. ഇതുപോലെയുള്ള പ്രതിഭകൾ ഇനിയും ഉയർന്ന് വരട്ടെ. ഈ കഴിവിന് പ്രോത്സാഹനം നൽകുന്നതിനൊപ്പം ഐശ്വര്യ മോൾക്ക് എല്ലാവിധ നന്മകളും നേരുന്നു.