നഗുമോ.. കൊട്ടി പാടി ഏവരെയും ഞെട്ടിച്ച ഗംഭീര പ്രകടനവുമായി ഇതാ സുമേഷ് അയിരൂർ

അനുഗ്രഹീത കലാകാരൻ എന്നൊക്കെ പറഞ്ഞാൽ ദാ അത് ഇദ്ദേഹമാണ്. നഗുമോ പാടി ഒരു നിമിഷം ഏവരെയും അദ്ഭുതപ്പെടുത്തിയ സുമേഷ് അയിരൂരിൻ്റെ ഈ അസാധ്യ പ്രകടനത്തെ എത്ര വിശേഷിപ്പിച്ചാലും മതിയാകില്ല. ദൈവം അനുഗ്രഹിച്ച് നൽകിയ ഈ കഴിവ് ഇദ്ദേഹത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കും എന്നതിൽ യാതൊരു സംശയവുമില്ല. ഈ പ്രകടനം നിങ്ങൾക്ക് ഇഷ്ടമാകും.

മഴവിൽ മനോരമ ചാനലിൻ്റെ മിമിക്രി മഹാമേള എന്ന പ്രോഗ്രാമിലാണ് സുമേഷ് ഈ പ്രകടനം അവതരിപ്പിച്ചിരിക്കുന്നത്. അതിഗംഭീരമായി മേശയിൽ കൊട്ടി പാടുന്ന സുമേഷിൻ്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കാഴ്ച്ച ശക്തി കുറഞ്ഞു കൊണ്ടിരിക്കുന്ന സുമേഷിനെ ദൈവം അനുഗ്രഹിക്കട്ടെ. അസുഖമെല്ലാം പെട്ടെന്ന് മാറാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top