കണ്ടും കേട്ടും മതിവരില്ല.. കേരള തനിമ നിറഞ്ഞ സുന്ദരമായ ഒരു ഓണപ്പാട്ടുമായി ലിബിൻ സ്കറിയ

സരിഗമപ സംഗീത റിയാലിറ്റി ഷോ വിജയിയായ നമ്മുടെ പ്രിയ ഗായകൻ ലിബിൻ സ്കറിയ ആലപിച്ച വളരെ മനോഹരമായ ഒരു ഓണപ്പാട്ട് എല്ലാ പ്രിയപ്പെട്ടവർക്കുമായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു. ലിബിൻ്റെ ശബ്ദമാധുരിയിൽ ഈ ഗാനം തീർച്ചയായും നിങ്ങളുടെ ഹൃദയം കവരും. ഇതുപോലെയുള്ള ഗാനങ്ങളാണ് ഓരോ മലയാളിയും കേൾക്കാൻ ആഗ്രഹിക്കുന്നത്.

Big Thoughts Labൻ്റെ നിർമ്മാണത്തിൽ ഷിബു കടപ്ലാമറ്റത്തിൻ്റെ മനോഹരമായ രചനയിലും സംഗീതത്തിലും പിറന്ന ഹരിത കേരളം എന്ന ഈ വീഡിയോ ആൽബം ആർക്കും ഇഷ്ടമാകും. ഈ ഗാനത്തിൻ്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് വി.ജെ പ്രതീഷ്. നീതു & ബീന ചേർന്നാണ് കോറസ് പാടിയിരിക്കുന്നത്. ലിബിൻ പാടിയ ഈ സുന്ദര ഗാനം ഇഷ്ടമായാൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്ത് എത്തിക്കാൻ മറക്കരുത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top