മീനവേലിൽ.. ആഹാ രണ്ട് പേരും തകർത്തു.. നജീം അർഷാദും നേഹലും ചേർന്ന് പാടിയപ്പോൾ

കുഞ്ഞ് പ്രതിഭകളുടെ അനുപമമായ ആലാപനത്താൽ ധന്യമായ ടോപ് സിംഗർ വേദിയിൽ ഇതാ പിന്നണി ഗായകൻ നജീം അർഷാദും നമ്മുടെ സ്വന്തം നേഹൽക്കുട്ടിയും ചേർന്ന് ഒരു മനോഹര ഗാനം ആലപിച്ചിരിക്കുന്നു. മീനവേനലിൽ എന്ന് തുടങ്ങുന്ന നമ്മുടെയെല്ലാം പ്രിയപ്പെട്ട ഈ ഗാനം ഇരുവരും ചേർന്ന് ഗംഭീരമാക്കി. ഈ സുന്ദര നിമിഷം എല്ലാവർക്കുമായി സമർപ്പിക്കുന്നു.

പ്രിയദർശൻ സംവിധാനം ചെയ്ത കോമഡി ചലച്ചിത്രമായ കിലുക്കത്തിലെ ഈ ഗാനം മലയാളികൾ ഒരിക്കലും മറക്കില്ല. ബിച്ചു തിരുമല എഴുതിയ വരികൾക്ക് സംഗീതം ഒരുക്കിയത് എസ്.പി.വെങ്കിടേഷായിരുന്നു. എം.ജി.ശ്രീകുമാറും ചിത്രയും ചേർന്നാണ് സിനിമയിൽ ഈ ഗാനം പാടിയത്. നജീമിൻ്റെയും നേഹലിൻ്റെയും ആലാപനത്തിൽ ഇതാ നിങ്ങൾക്കായി..

Scroll to Top