സായന്തനം ചന്ദ്രികാ ലോലമായ്.. സുന്ദരമായ നൃത്തചുവടുകളിലൂടെ ഹൃദയം കവർന്ന് ഇതാ ഒരു കൊച്ചു മിടുക്കി

മഴവിൽ മനോരമയുടെ ഡി 5 ജൂനിയർ ഡാൻസ് റിയാലിറ്റി ഷോയിലൂടെ നമുക്കെല്ലാം സുപരിചിതയായ കുഞ്ഞ് പ്രതിഭ ലക്ഷ്മി ഷാജിയുടെ അതിമനോഹരമായ ഒരു നൃത്തം ഇതാ ആസ്വദിക്കാം. സായന്തനം ചന്ദ്രികാ ലോലമായ് എന്ന ഗാനത്തിന് നൃത്തചുവടുകൾ വെച്ച് ഈ മിടുക്കി ഹൃദയം കവർന്നു. ആദ്യം മുതൽ അവസാനം വരെ കണ്ടിരുന്നു പോകുന്ന ഈ പ്രകടനം ഷെയർ ചെയ്യാൻ മറക്കരുത്.

സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ, മോനിഷ, വിനീത് തുടങ്ങിയ പ്രിയ താരങ്ങൾ അഭിനയിച്ച കമലദളം എന്ന ചിത്രത്തിലെ ദാസേട്ടൻ പാടിയ ഈ ഗാനം മനോഹരമായ ഡാൻസിലൂടെ ഗംഭീരമാക്കിയ ലക്ഷ്മിക്കുട്ടിയ്ക്ക് ആശംസകൾ. ശ്രീ.കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾക്ക് രവീന്ദ്രൻ മാസ്റ്ററായിരുന്നു സംഗീതം നൽകിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top