വാതിക്കല് വെള്ളരിപ്രാവ്.. ശരത് സാറിൻ്റെ സഹോദര പുത്രി വർഷ മോളുടെ ആലാപനത്തിൽ..

ഈ അടുത്ത കാലത്ത് ഇറങ്ങിയ സിനിമാ ഗാനങ്ങളിൽ ആസ്വാദക ഹൃദയം നിറച്ച ഒരു ഗാനമായിരുന്നു വാതിക്കല് വെള്ളരിപ്രാവ്. പ്രായഭേദമന്യേ എല്ലാവരും ഒരുപോലെ ഹൃദയത്തിലേറ്റിയ ഈ ഗാനം എത്ര കേട്ടാലും മതിവരില്ല. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഈ ഗാനം ഇതാ വർഷ രഞ്ജിത്തിൻ്റെ ആലാപനത്തിൽ ആസ്വദിക്കാം.

പ്രശസ്ത സംഗീത സംവിധായകനായ ശരത് സാറിൻ്റെ സഹോദൻ രഞ്ജിത്ത് വാസുദേവിൻ്റെ മകളാണ് വർഷ. നേരത്തെ തന്നെ മനോഹര ഗാനങ്ങൾ പാടി ഈ മിടുക്കി വിസ്മയിപ്പിച്ചിട്ടുണ്ട്. ഈ കവർ സോങ്ങ് തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും. അർജുൻ കൃഷ്ണ, നിത്യ മാമ്മൻ, സിയ ഉൽ ഹഖ് എന്നിവർ ചേർന്നാണ് സിനിമയിൽ ഈ ഗാനം പാടിയത്. മലയാളം വരികൾ ബി.കെ ഹരിനാരായണനും ഹിന്ദി വരികൾ എഴുതിയത് ഷാഫി കൊല്ലവുമാണ്. വാതിക്കല് വെള്ളരിപ്രാവിന് സംഗീതം നൽകിയത് ശ്രീ.എം.ജയചന്ദ്രൻ.