ഇത് അഭിമാന നിമിഷം.. ടോപ് സിംഗർ വേദിയെ അതിശയിപ്പിച്ച ഗംഭീര പ്രകടനവുമായി തീർത്ഥ…

രണ്ട് പേർ ചേർന്ന് പാടിയ ഗാനം ഒറ്റയ്ക്ക് അതിഗംഭീരമായി പാടി ടോപ് സിംഗർ വേദിയെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ് തീർത്ഥ എന്ന കൊച്ചു ഗായിക. ഒരു ലൈവ് സ്റ്റേജ് പെർഫോമൻസിൽ മുതിർന്ന ഗായകർക്ക് പോലും പാടാൻ പ്രയാസമുള്ള ഈ ഗാനം ഇത്ര പെർഫെഷനോടെ അസാദ്ധ്യമായി പാടി ജഡ്ജസ്സിൻ്റെയും പ്രേക്ഷകരുടെയും ഹൃദയം കവർന്ന ഈ മിടുക്കിയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ..

പഞ്ചവർണ്ണ തത്ത പോലെ എന്ന് തുടങ്ങുന്ന അനശ്വര ഗാനമാണ് തീർത്ഥക്കുട്ടി ടോപ് സിംഗർ വേദിയിൽ ആലപിച്ചത്. കറുത്ത കൈ എന്ന മലയാള ചിത്രത്തിനായി യേശുദാസും കമുകറ പുരുഷോത്തമനും ചേർന്നാണ് ഈ ഗാനം പാടിയത്. തിരുനൈനാർകുറിച്ചി മാധവൻ നായർ എഴുതിയ വരികൾക്ക് എം.എസ്.ബാബുരാജായിരുന്നു സംഗീതം നൽകിയത്. ഗോൾഡൻ ക്രൗൺ സ്വന്തമാക്കിയ തീർത്ഥയുടെ പെർഫോമൻസ് ഇതാ ആസ്വദിക്കാം.