സരിഗമപ ഫെയിം ലിബിനും കീർത്തനയും ചേർന്ന് പാടി മനോഹരമാക്കിയ ഒരു കിടിലൻ സോങ്ങ്

എൻ ഉയിരേ നീ അണയും നേരമോ എന്ന് തുടങ്ങുന്ന ഒരു അതിമനോഹരമായ ഗാനം ലിബിനും കീർത്തനയും ചേർന്ന് ആലപിച്ചിരിക്കുന്നു. സീ കേരളം ചാനലിൻ്റെ സരിഗമപ റിയാലിറ്റി ഷോയിലൂടെ ജനഹൃദയം കീഴടക്കിയ ഈ പ്രതിഭകളുടെ ആലാപന മികവിൽ ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. രണ്ട് പേരും നല്ല ഫീലോടെ ഈ ഗാനം പാടിയിരിക്കുന്നു.

റോഷിത റോയ് കളരിക്കൽ എഴുതിയ സുന്ദരമായ വരികൾക്ക് ജീവൻ സോമൻ്റെ വശ്യമായ സംഗീതം. യൂട്യൂബിൽ തരംഗമായി മാറിയ ഈ ഗാനത്തിന് മികച്ച അഭിപ്രായങ്ങളാണ് ആസ്വാദകർ പങ്കുവെയ്ക്കുന്നത്. ലിബിൻ്റെയും കീർത്തനയുടെയും ആലാപനത്തിൽ ഇനിയും കൂടുതൽ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു എന്ന് പലരും കമൻ്റ് ചെയ്തു. ഈ ഗാനം ഇഷ്ടമായാൽ മാക്സിമം ഷെയർ ചെയ്യുക.