മറന്നുവോ പൂമകളെ എന്ന മനോഹര ഗാനം ടോപ് സിംഗർ വേദിയിൽ തേജസ് പാടിയപ്പോൾ

മധുര സംഗീതത്തിൻ്റെ ചിറകിലേറ്റി ആസ്വാദകനെ മാസ്മരിക ലോകത്തേക്ക് കൊണ്ടു പോകുന്ന സ്വരവിസ്മയം തീർത്ത് തേജസ്. ഫ്ലവേഴ്സ് ടിവിയുടെ ടോപ് സിംഗർ വേദിയിൽ മറന്നുവോ പൂമകളെ എന്ന മലയാളത്തിലെ എത്ര കേട്ടാലും മതിവരാത്ത ഗാനമാണ് തേജസ് ആലപിച്ചത്. അനുപമമായ ഈ ആലാപന മാധുരിയിൽ ആരുടെയും മനസ്സ് നിറഞ്ഞ് പോകും. തേജസിന് ആശംസകൾ

ചക്കരമുത്ത് എന്ന സിനിമയ്ക്ക് വേണ്ടി ദാസേട്ടൻ ആലപിച്ച ഗാനമാണിത്. വർഷങ്ങൾ എത്ര കടന്ന് പോയാലും ഈ സുന്ദര ഗാനം ഓരോ മലയാളിയുടെയും ഹൃദയത്തിൽ മായാതെ നിൽക്കും. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം.ജയചന്ദ്രനായിരുന്നു സംഗീതം നൽകിയത്. തേജസ് മോൻ്റെ അതിമനോഹരമായ ആലാപനത്തിൽ ഇതാ ഈ ഗാനം ആസ്വദിക്കാം. ഇനിയും ഒരുപാട് ഉയരങ്ങളിലെത്താനും നല്ല ഗാനങ്ങൾ ആലപിക്കാനും മോന് കഴിയട്ടെ.