സാലി ബഷീർ ഹരിവരാസനം പാടിയപ്പോൾ നിറഞ്ഞ കണ്ണുകളുമായി ആസ്വാദകർ.. പ്രിയ ഗായകന് ആശംസകൾ

വിജിലൻസിൽ സബ് ഇൻസ്പക്ടറായി ജോലി ചെയ്യുന്ന സാലി ബഷീർ എന്ന അനുഗ്രഹീത കലാകാരൻ്റെ കോമഡി ഉത്സവത്തിലെ അവിസ്മരണീയ ഒരു പെർഫോമൻസ് ആസ്വദിക്കാം. ദാസേട്ടൻ പാടിയ ഏവർക്കും ഇഷ്ടമുള്ള മൂന്ന് ഗാനങ്ങളാണ് ഈ പ്രതിഭ മനോഹരമായി കോമഡി ഉത്സവത്തിൽ ആലപിച്ചത്. ഇദ്ദേഹത്തെ പോലെ കഴിവുള്ള കലാകാരന്മാരെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്.

ഹരിവരാസനം സാലി ബഷീർ ആലപിച്ചപ്പോൾ കൈകൾ കൂപ്പി നിറകണ്ണുകളോടെ പ്രാർത്ഥിക്കുന്ന ആസ്വാദകരെയും ഇവിടെ നമുക്ക് കാണാം. ഇതില്പരം മറ്റെന്ത് അംഗീകാരമാണ് ഒരു കലാകാരന് വേണ്ടത്. ഇദ്ദേഹം പാടിയ ഓരോ ഗാനങ്ങളും വളരെ മനോഹരമായിരുന്നു. സാലി ബഷീറിന് ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ ഒപ്പം എല്ലാവിധ നന്മകളും നേരുന്നു.