നാദങ്ങളായ് നീ വരൂ.. ആദിത്യ സുരേഷ് പാടുന്നു.. ഈ കൊച്ചു മിടുക്കൻ്റെ കഴിവ് കാണാതെ പോകരുത്..

ഓരോ ഗാനങ്ങളും മനോഹരമായി പാടി ആസ്വാദക ഹൃദയം കവർന്ന കൊച്ചു പാട്ടുകാരൻ ആദിത്യ സുരേഷിൻറെ മധുരമായ ശബ്ദത്തിൽ ഇതാ ഒരു സുന്ദര ഗാനം ആസ്വദിക്കാം. ശാരീരിക പരിമിതികളെ തൻ്റെ കഴിവുകൊണ്ട് പൊരുതി തോൽപ്പിച്ച് മുന്നേറുന്ന ഈ മിടുക്കന് എല്ലാവിധ ആശംസകളും നേരുന്നു. ആദിത്യ സുരേഷിൻ്റെ ഈ ആലാപനം തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും.

എത്ര കേട്ടാലും വീണ്ടും കേൾക്കാൻ ഇഷ്ടം തോന്നുന്ന ആ പഴയ മനോഹര ഗാനം ആദിത്യ സുരേഷ് എത്ര അനായാസമായാണ് പാടിയിരിക്കുന്നത്. നിന്നിഷ്ടം എന്നിഷ്ടം എന്ന സിനിമയ്ക്ക് വേണ്ടി മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയ വരികൾക്ക് സംഗീതം പകർന്നത് കണ്ണൂർ രാജൻ ആയിരുന്നു. പി.ജയചന്ദ്രനും കെ.എസ് ചിത്രയും ചേർന്ന് പാടിയ ആ ഗാനമിതാ ആദിത്യ മോൻ്റെ ആലാപനത്തിൽ..