ഇക്കരെയാണെൻ്റെ താമസം.. പഴയകാല അനശ്വര ഗാനവുമായി പ്രിയ ഗായിക ശാന്ത ബാബു…

സംഗീതത്തെ ഹൃദയത്തോട് ചേർത്ത ഒരു അനുഗ്രഹീത ഗായികയാണ് ശാന്ത ബാബു. പാട്ട് പഠിക്കാതെ തന്നെ മനോഹരമായി പാടാൻ കഴിവുള്ള ശാന്ത ചേച്ചിയുടെ ആലാപനത്തിൽ ഇതാ നമുക്ക് ഒരു പഴയകാല ഗാനം ആസ്വദിക്കാം. ഇക്കരെയാണെൻ്റെ താമസം എന്ന് തുടങ്ങുന്ന ഏവർക്കും ഇഷ്ടമുള്ള ആ ഗാനം ശാന്ത ചേച്ചി മനോഹരമായി പാടിയിരിക്കുന്നു.

പാട്ട് പാടി സോഷ്യൽ മീഡിയയിലൂടെ ഏറെ ശ്രദ്ധ നേടിയ ശാന്ത ചേച്ചി കോമഡി ഉത്സവം പോലുള്ള ചാനൽ പ്രോഗ്രാമുകളിലും നേരത്തെ പങ്കെടുത്ത് കഴിവ് തെളിയിച്ചിട്ടുണ്ട്. കാർത്തിക എന്ന ചിത്രത്തിലെ ഒരു ഗാനമാണിത്. ശ്രീ.യൂസഫലി കേച്ചേരി എഴുതിയ വരികൾക്ക് ശ്രീ.എം.എസ് ബാബുരാജായിരുന്നു സംഗീതം പകർന്നത്. ദാസേട്ടനും സുശീലാമ്മയും ചേർന്ന് സിനിമയിൽ പാടിയ ഈ ഗാനമിതാ ശാന്ത ചേച്ചിയുടെ സ്വരമാധുരിയിൽ..