ചന്ദനത്തിൽ കടഞ്ഞെടുത്തൊരു.. സീതാലക്ഷ്മിയുടെ അച്ഛൻ പ്രകാശിൻ്റെ മനോഹരമായ ആലാപനത്തിൽ…

ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ 1 വിജയിയായ നമ്മുടെ സ്വന്തം സീതാലക്ഷ്മിയുടെ അച്ഛൻ പ്രകാശിൻ്റെ ആലാപനത്തിൽ ഇതാ ഒരു മനോഹര ഗാനം ആസ്വദിക്കാം. മലയാളത്തിൻ്റെ ഭാവഗായകൻ ശ്രീ.പി.ജയചന്ദ്രൻ പാടിയ ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം എന്ന് തുടങ്ങുന്ന ഗാനമാണ് പ്രകാശ് മനോഹരമായി ആലപിച്ചിരിക്കുന്നത്.

സീതാലക്ഷ്മിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ വഴിയാണ് ഈ ഗാനം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. നിരവധി സംഗീത ആസ്വാദകർ മികച്ച അഭിപ്രായങ്ങൾ വീഡിയോക്ക് താഴെ രേഖപ്പെടുത്തി. ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു എന്ന പഴയകാല ചിത്രത്തിലെ ഒരു ഗാനമാണിത്. ശ്രീകുമാരൻ തമ്പി സാറിൻ്റെ വരികൾക്ക് വി.ദക്ഷിണാമൂർത്തി സ്വാമികൾ ആയിരുന്നു ഈണം പകർന്നത്. ശ്രീ.പ്രകാശിൻ്റെ ഈ ആലാപനം ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു.

Scroll to Top