കാർമുകിൽ വർണ്ണൻ്റെ പാട്ടുമായി ശ്രേയ ജയദീപ്.. ആരും ലയിച്ചിരുന്നു പോകുന്ന മനോഹരമായ ആലാപനം..

കുഞ്ഞു പ്രായത്തിൽ തന്നെ പാട്ടു പാടി നമ്മളെ അതിശയിപ്പിച്ച അനുഗ്രഹീത കലാകാരി ആണ് ശ്രേയ ജയദീപ്. എത്രയെത്ര ഗാനങ്ങളാണ് ശ്രേയക്കുട്ടി നമുക്കായി ആലപിച്ചിരിക്കുന്നത്. ഇവിടെ ഇതാ നമ്മുടെ വാനമ്പാടി ചിത്ര ചേച്ചിയുടെ ഏറെ ശ്രദ്ധേയമായ കാർമുകിൽ വർണ്ണൻ്റെ ചുണ്ടിൽ എന്ന ഗാനം ശ്രേയ ജയദീപ് വളരെ മനോഹരമായി പാടിയിരിക്കുന്നു.

നന്ദനം എന്ന ചിത്രത്തിന് വേണ്ടി ചിത്ര ചേച്ചിയായിരുന്നു ഈ ഗാനം ആലപിച്ചത്. വാനമ്പാടിയുടെ ആലാപത്തിൽ ഇന്നും നമ്മുടെ മനസിൽ നിറഞ്ഞ് നിൽക്കുന്ന ഈ സുന്ദര ഗാനം ശ്രേയ മോളുടെ മധുര ശബ്ദത്തിൽ ഇതാ നിങ്ങൾക്കായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു. ഈ കവർ വേർഷൻ ഇഷ്ടമായാൽ ഷെയർ ചെയ്ത് നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുക.