ഗംഗേ തുടിയിലുണരും… പുല്ലാങ്കുഴൽ നാദത്തിൽ അദ്ഭുതപ്പെടുത്തി ഇതാ ഒരു അനുഗ്രഹീത കലാകാരൻ

മനം കവരുന്ന പുല്ലാംകുഴൽ നാദത്താൽ ആസ്വാദകരെ വിസ്മയിപ്പിച്ച് ഇതാ ചേർത്തലയിൽ നിന്നും ഒരു അനുഗ്രഹീത കലാകാരൻ നിങ്ങൾക്ക് മുന്നിലേക്ക്. അനുപമമായ വേണുനാദത്തിലൂടെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച ഈ പ്രതിഭയുടെ കഴിവ് നമ്മൾ തീർച്ചയായും പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഗംഗേ എന്ന് തുടങ്ങുന്ന ഗാനം എത്ര അനായാസമായാണ് ഇദ്ദേഹം ഓടക്കുഴലിൽ വായിച്ചിരിക്കുന്നത്.

ഷാജുൺ കാര്യാൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ വടക്കുംനാഥൻ എന്ന ചിത്രത്തിൽ ദാസേട്ടൻ പാടിയ ഈ ഗാനം പുല്ലാങ്കുഴൽ നാദത്തിലൂടെ മനോഹരമാക്കിയ സുഭാഷ് ചേർത്തലയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഗിരീഷ് പുത്തഞ്ചേരി എഴുതിയ മനോഹരമായ വരികൾക്ക് മാസ്മരികമായ സംഗീതം നൽകിയത് രവീന്ദ്രൻ മാഷായിരുന്നു. സുഭാഷ് ചേർത്തലയുടെ ഈ പെർഫോമൻസ് കണ്ട് ഇഷ്ടമായാൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.
Mob : 9746296235

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top