വേണി മോൾ വീണ്ടുമൊരു പാട്ടുമായി വന്നൂട്ടാ.. എന്ത് ഭംഗിയായിട്ടാണ് ഈ സുന്ദരിക്കുട്ടി പാടുന്നത്..

കുട്ടിക്കഥകളും പാട്ടുകളുമായി നമ്മുടെ മനസ്സിലേക്ക് ഓടി കയറിയ കൃഷ്ണവേണി എന്ന കൊച്ചുമിടുക്കി ഒരു പുതിയ പാട്ടുമായി വീണ്ടും നമുക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. കലാഭവൻ മണി ചേട്ടൻ പാടിയ ബാലേട്ടൻ മോളല്ലെടി എന്ന ഗാനമാണ് ഇപ്രാവശ്യം നമുക്കായി മോളൂട്ടി പാടിയിരിക്കുന്നത്. മോളുടെ കുഞ്ഞ് ശബ്ദത്തിൽ ഇതിൽ ഈ പാട്ട് കേൾക്കാൻ എന്തൊരു സുഖമാണ്.

KRISHNAVENI VLOG എന്ന യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ രണ്ട് ലക്ഷത്തിൽ പരം ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞിരിക്കുന്നു. കൃഷ്ണവേണിയുടെ വീടിനടുത്തുള്ള ഒരു കൊച്ചു മിടുക്കൻ മോളുടെ പാട്ടിനനുസരിച്ച് താളമിട്ടപ്പോൾ ഈ വീഡിയോ കാണാനും കേൾക്കാനും വളരെ മനോഹരമായിരിക്കുന്നു. രണ്ട് പേർക്കും എല്ലാവിധ ആശംസകളും നേരുന്നു.