ജീവാംശമായ്.. 10 വയസ്സുകാരി ലക്ഷ്മിക്കുട്ടിയുടെ മനോഹരമായ ഒരു ഡാൻസ് വീഡിയോ

ജീവാംശമായ് എന്ന് തുടങ്ങുന്ന സൂപ്പർഹിറ്റ് ഗാനത്തിനൊപ്പം നൃത്തച്ചുവടുകൾ വച്ച് ആസ്വാദക ഹൃദയം കവർന്ന ഒരു കൊച്ചു കലാകാരിയുടെ ഡാൻസ് വീഡിയോ ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു. അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ലക്ഷ്മി ഷാജി എന്ന മിടുക്കിയുടെ മനോഹരമായ ഈ നൃത്തം ഒന്ന് കണ്ടു നോക്കൂ. ദൈവം അനുഗ്രഹിച്ചു നൽകിയ ഈ കഴിവിന് ഒരായിരം അഭിനന്ദനങ്ങൾ.

ടോവിനോയും സംയുക്ത മേനോനും പ്രധാന കഥാപാത്രങ്ങളായ് എത്തിയ തീവണ്ടി എന്ന ചിത്രത്തിലെ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഈ ഗാനം പാടിയത് ശ്രേയ ഘോഷാലും ഹരിശങ്കറും ചേർന്നായിരുന്നു. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ്റെ സംഗീതം. ലക്ഷ്മിക്കുട്ടിയുടെ സുന്ദരമായ ഈ നൃത്താവിഷ്കാരം തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും.