പൂമുത്തോളെ.. ഈ ആലാപനത്തെ അഭിനന്ദിക്കാതെ പോകാൻ കഴിയില്ല… അസ്നക്കുട്ടി തകർത്തു.

ഓരോ മലയാളികളുടെയും ഹൃദയത്തിൽ സ്ഥാനം പിടിച്ച പൂമുത്തോളേ എന്ന് തുടങ്ങുന്ന മനോഹരമായ ആ ഗാനം ഇതാ അസ്ന മോളുടെ സുന്ദരമായ ആലാപനത്തിൽ എല്ലാ പ്രിയ ആസ്വാദകർക്കുമായി സന്തോഷപൂർവ്വം സമർപ്പിക്കുന്നു. ഈ മിടുക്കി പാടുന്നത് കേട്ടാൽ തീർച്ചയായും നിങ്ങൾ അഭിനന്ദിച്ചു പോകും.

Music Media Alappuzha എന്ന യൂട്യൂബ് ചാനലിൽ കഴിഞ്ഞവർഷം അപ്‌ലോഡ് ചെയ്ത ഈ വീഡിയോ 33 ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്. ജോസഫ് എന്ന സിനിമയ്ക്ക് വേണ്ടി Ajeesh Dasan എഴുതി Ranjin Raj ഈണം പകർന്ന് വിജയ് യേശുദാസിൻ്റെ ആലാപനത്തിൽ ആസ്വാദകർ നെഞ്ചിലേറ്റിയ ഈ ഗാനം അസ്ന മനോഹരമായി പാടിയിരിക്കുന്നു. നിങ്ങൾക്ക് ഇഷ്ടമായാൽ അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത്.