കിലുകിൽ പമ്പരം.. അഞ്ജു ജോസഫിൻ്റെ ആലാപനവും ഫ്രാൻസിസ് സേവ്യറുടെ വയലിൻ സംഗീതവും..

ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗറിലൂടെ ലോക മലയാളികൾക്ക് സുപരിചിതയായ പ്രിയ ഗായിക അഞ്ചു ജോസഫും ഫ്ലവേഴ്സ് ടോപ് സിംഗർ റിയാലിറ്റി ഷോയിലൂടെ ജനഹൃദയം കീഴടക്കിയ അനുഗ്രഹീത കലാകാരൻ ഫ്രാൻസിസ് സേവ്യറും ഒന്നിച്ച ഈ കവർ സോങ്ങ് തീർച്ചയായും നിങ്ങൾക്ക് ഒരു പുതിയ അനുഭവമാകും എന്ന കാര്യത്തിൽ സംശയമില്ല.

കിലുകിൽ പമ്പരം തിരിയും മാനസം എന്ന നമ്മുടെ പ്രിയ ഗാനം അഞ്ചു ജോസഫ് അതിമനോഹരമായി പാടുകയും ഒപ്പം ഫ്രാൻസിസ് സേവ്യറുടെ വയലിൻ നാദം കൂടി ചേർന്നപ്പോൾ ഈ കവർ സോങ്ങ് ഗംഭീരമായി. പ്രിയദർശൻ സംവിധാനം ചെയ്ത കിലുക്കം എന്ന ചിത്രത്തിൽ എം.ജി ശ്രീകുമാർ പാടിയ ഗാനമാണിത്. ബിച്ചു തിരുമലയുടെ വരികൾക്ക് സംഗീതം പകർന്നത് എസ്.പി വെങ്കിടേഷ് ആയിരുന്നു.