കണ്ടു ഞാൻ മിഴികളിൽ എന്ന ഗാനം പാടി വൈറലായ കേദാർനാഥ് ടോപ് സിംഗർ വേദിയിൽ എത്തിയപ്പോൾ

ഈ കുഞ്ഞു പ്രതിഭയെ നിങ്ങൾക്ക് ഓർമ്മയുണ്ടാവും എന്ന് വിശ്വസിക്കുന്നു. ശ്രീ.എം.ജി.ശ്രീകുമാർ പാടിയ കണ്ടു ഞാൻ മിഴികളിൽ എന്ന് തുടങ്ങുന്ന മനോഹര ഗാനം ഈ കൊച്ചു മിടുക്കൻ പാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. സംഗീതത്തെ സ്നേഹിക്കുന്ന നിരവധി പേരാണ് കേദാർനാഥിൻ്റെ പാട്ട് വീഡിയോ അദ്ഭുതത്തോടെ ഷെയർ ചെയ്തത്.

ഇപ്പോഴിതാ കേദാർനാഥ് ടോപ് സിംഗർ വേദിയിൽ എത്തിയിരിക്കുന്നു. വൈറലായ ആ ഗാനത്തിൻ്റെ കുറച്ചു ഭാഗം മോൻ എല്ലാവർക്കും വേണ്ടി ആലപിച്ചു. ഇത്രയും ചെറിയ പ്രായത്തിൽ തന്നെ ആലാപനത്തിലൂടെ ഏവരെയും വിസ്മയിപ്പിച്ച കേദാർനാഥിന് എല്ലാവിധ ആശംസകളും നേരുന്നു. സംഗീതം അഭ്യസിച്ച് ഭാവിയിൽ വലിയ ഉയരങ്ങൾ കീഴടക്കാൻ ഈ മോന് കഴിയട്ടെ. വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുക.