ആടി വാ കാറ്റേ.. വയനാട് സ്വദേശിനി അഖിലയുടെ മനോഹരമായ സ്വരമാധുരിയിൽ ആസ്വദിക്കാം..

വയനാട് ജില്ലയിലെ അമ്പലവയൽ സ്വദേശിനിയായ അഖില എന്ന പെൺകുട്ടിയുടെ അതിമനോഹരമായ ആലാപനത്തിൽ ഇതാ ഒരു നിത്യഹരിത ഗാനം ആസ്വദിക്കാം. ഗാനകോകിലം ജാനകിയമ്മ ആലപിച്ച് നമ്മുടെയെല്ലാം ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്ന ആടി വാ കാറ്റേ എന്ന് തുടങ്ങുന്ന ഗാനമാണ് അഖില വളരെ മനോഹരമായി ആലപിച്ചിരിക്കുന്നത്. ഈ അനുഗൃഹീത ഗായികയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

Elsa media creation music and vedios യൂട്യൂബ് ചാനലിലൂടെ George Kora എന്ന മ്യുസിഷ്യൻ പ്രിയ ആസ്വാദകർക്കായി പരിചയപ്പെടുത്തുന്ന ഈ യുവ ഗായികയുടെ ആലാപനം തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും എന്ന് വിശ്വസിക്കുന്നു. ഇതുപോലെ പാടാൻ കഴിവുള്ള പുതിയ പ്രതിഭകൾ ഇനിയും ഒരുപാട് ഉയർന്ന് വരട്ടെ. അഖിലയുടെ പാട്ട് വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുത്