മനോഹരമായ ആലാപനത്തിലൂടെ ജഡ്ജസിനെ അതിശയിപ്പിച്ച് ദേവന ശ്രിയ.. വീഡിയോ

ഓരോ പ്രാവശ്യവും ഗംഭീരമായ ആലാപനത്തിലൂടെ പാട്ടു വേദിയിൽ വിസ്മയം തീർക്കുന്ന ദേവന ശ്രിയ എന്ന കൊച്ചു മിടുക്കിയുടെ ഒരു കിടിലൻ പ്രകടനം എല്ലാ പ്രിയപ്പെട്ടവർക്കുമായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു. മോളുടെ പ്രകടനത്തെ കുറിച്ച് ജഡ്ജസിന് തന്നെ അഭിനന്ദിക്കാൻ വാക്കുകളില്ല അത്രയും മനോഹരമായാണ് ഈ മിടുക്കി പാടിയത്.

ലൈൻ ബസ്സ് എന്ന പഴയകാല മലയാള ചിത്രത്തിന് വേണ്ടി പി.മാധുരിയും ലത രാജുവും ചേർന്ന് ആലപിച്ച ഈ ഗാനമിതാ ദേവന മോളുടെ സ്വരമാധുരിയിൽ ആസ്വദിക്കാം. വയലാർ രാമവർമ്മ എഴുതിയ വരികൾക്ക് ജി.ദേവരാജൻ ആയിരുന്നു സംഗീതം നൽകിയത്. എ ഗോൾഡൻ ക്രൗൺ ഗ്രേഡ് സ്വന്തമാക്കിയ ദേവന ശ്രിയയുടെ ഈ സൂപ്പർ പെർഫോമൻസ് ഇതാ നിങ്ങൾക്കായി ഇവിടെ പങ്കുവെയ്ക്കുന്നു.