ശ്രീനന്ദ് മോനെ ഒന്നും പറയാനില്ല.. ഗംഭീരം..ഇതുപോലെ തന്നെ മുന്നോട്ട് പോകുക.. എം.ജി സർ

പാട്ടു വേദിയിൽ ഉഗ്രൻ പ്രകടനത്തിലൂടെ ഏവരുടെയും കവർന്ന് ഇതാ ഒരു കൊച്ചു മിടുക്കൻ. അതിമനോഹരമായ ആലാപന മികവിലൂടെ എ ഗോൾഡൻ ക്രൗൺ നേടിയ ശ്രീനന്ദിൻ്റെ പ്രകടനത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. വേമ്പനാട്ട് കായലിന്ന് ചാഞ്ചാട്ടം എന്ന് തുടങ്ങുന്ന എവർഗ്രീൻ ഹിറ്റ് ഗാനം എത്ര പെർഫെഷനോടെയാണ്ട് ശ്രീനന്ദ് ടോപ് സിംഗറിൽ ആലപിച്ചിരിക്കുന്നത്.

രണ്ടു ലോകം എന്ന മലയാള ചിത്രത്തിന് വേണ്ടി ഡോ.കെ.ജെ യേശുദാസ് ആലപിച്ച ഈ മനോഹര ഗാനം ശ്രീനന്ദിൻ്റെ ആലാപനത്തിൽ ഇതാ ഏവർക്കുമായി സമർപ്പിക്കുന്നു. യൂസഫലി കേച്ചേരി എഴുതിയ വരികൾക്ക് ജി.ദേവരാജൻ ആയിരുന്നു സംഗീതം പകർന്നത്. പാട്ടിൻ്റെ ഭാവം ഉൾക്കൊണ്ട് അതിമനോഹരമായി ശ്രീനന്ദ് പാടിയപ്പോൾ ഏവരുടെയും മനസ്സ് നിറഞ്ഞു. ഈ പെർഫോമൻസ് ഇഷ്ടമായാൽ നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക.