എന്താ പറയുക.. ഇങ്ങിനെയൊക്കെ പാടാമോ.. കലക്കി മോനെ… മധു ബാലകൃഷ്ണൻ

എൻ്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ എന്ന് തുടങ്ങുന്ന മലയാളത്തിലെ ഒരു അതിമനോഹര ഗാനം ടോപ് സിംഗറിൽ പാടി ഏവരെയും അതിശയിപ്പിച്ച് കൊച്ചു മിടുക്കൻ അക്ഷിത്. ഇത്രയും ചെറിയ പ്രായത്തിലുള്ള കുട്ടികൾ ഇതുപോലെയുള്ള ഗാനങ്ങൾ നല്ല പെർഫെഷനോടെ പാടുന്നത് കേട്ട് കഴിഞ്ഞാൽ ആരായാലും അദ്ഭുതപ്പെട്ട് പോകും. ഈ മിടുക്കൻ്റെ ഗംഭീരമായ പ്രകടനം നിങ്ങളുടെ ഹൃദയം കവരും..

അച്ചാണി എന്ന മലയാള ചിത്രത്തിനായി ദാസേട്ടൻ ആലപിച്ച് ആസ്വാദക ഹൃദയങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന ഈ മനോഹര ഗാനം അക്ഷിതിൻ്റെ ആലാപനത്തിൽ ആസ്വദിക്കാം. പി.ഭാസ്ക്കരൻ മാഷ് എഴുതിയ വരികൾക്ക് ജി.ദേവരാജൻ മാസ്റ്റർ ആയിരുന്നു സംഗീതം നൽകിയത്. എ ഗോൾഡൻ ക്രൗൺ ഗ്രേഡ് സ്വന്തമാക്കി ഏവരുടെയും ഹൃദയം കവർന്ന അക്ഷിതിന് ഒരായിരം അഭിനന്ദനങ്ങൾ..

Scroll to Top