താമസമെന്തേ വരുവാൻ..മികച്ച ആലാപനത്തിലൂടെ വീണ്ടും വിസ്മയിപ്പിച്ച് ശ്രീഹരി.. വീഡിയോ

സംഗീതാസ്വാദകർ നെഞ്ചിലേറ്റിയ താമസമെന്തേ വരുവാൻ പ്രാണസഖി എന്ന് തുടങ്ങുന്ന നിത്യഹരിത ഗാനം ടോപ് സിംഗറിൽ ആലപിച്ചിരിക്കുകയാണ് കൊച്ചു മിടുക്കൻ ശ്രീഹരി. ഒന്നിൽ കൂടുതൽ പ്രാവശ്യം കേൾക്കാനും കാണാനും തോന്നുന്ന ഒരു മികച്ച പ്രകടനം തന്നെയാണ് പാട്ടുവേദിയിൽ ശ്രീഹരി കാഴ്ച്ചവെച്ചത്. ഈ മിടുക്കന് എല്ലാവിധ ആശംസകളും നേരുന്നു.

ഭാർഗ്ഗവീനിലയം എന്ന പഴയകാല മലയാള ചിത്രത്തിന് വേണ്ടി ഗാനഗന്ധർവ്വൻ ഡോ.കെ.ജെ യേശുദാസ് ആലപിച്ച ഗാനമാണിത്. പി.ഭാസ്ക്കരൻ്റെ വരികൾക്ക് എം.എസ്.ബാബുരാജ് ആയിരുന്നു സംഗീതം നൽകിയത്. സുന്ദരമായ ആലാപനത്തിലൂടെ എ എക്സ്ട്രീം ഗ്രേഡ് സ്വന്തമാക്കിയ ശ്രീഹരിയുടെ ഈ പെർഫോമൻസ് ഇതാ ഏവർക്കുമായി സ്നേഹത്തോടെ സമർപ്പിക്കുന്നു. വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത്.

Scroll to Top