ചെത്തി മന്ദാരം തുളസി.. ആഹാ മിയക്കുട്ടി സൂപ്പറായി പാടിയല്ലോ.. മോളൂട്ടിക്ക് അഭിനന്ദനങ്ങൾ..

ടോപ് സിംഗർ സീസൺ 2 ലെ കൊച്ചു മത്സരാർത്ഥിയായ നമ്മുടെ മിയക്കുട്ടിയുടെ സുന്ദരമായ ആലാപനത്തിൽ ഇതാ ഒരു ഗാനം ആസ്വദിക്കാം. ചെത്തി മന്ദാരം തുളസി എന്ന് തുടങ്ങുന്ന ഏറെ പ്രശസ്തമായ ഏവരുടെയും ഇഷ്ടഗാനം ഈ മിടുക്കി വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു. ഈ ചെറിയ പ്രായത്തിൽ ഇത്രയും നന്നായി പാടാൻ കഴിയുന്ന മിയക്കുട്ടി തീർച്ചയായും ഭാവിയിൽ വലിയൊരു ഗായികയാകും.

അടിമകൾ എന്ന ചിത്രത്തിനായി പി.സുശീലാമ്മ പാടിയ ഒരു മനോഹര ഗാനമാണിത്. ശ്രീ.വയലാർ രാമവർമ്മ എഴുതിയ വരികൾക്ക് സംഗീതം ഒരുക്കിയത് ജി.ദേവരാജൻ മാസ്റ്റർ ആയിരുന്നു. ടോപ് സിംഗർ വേദിയിൽ പാടി ഏവരുടെയും മനസ്സ് നിറച്ച കൊച്ചു മിടുക്കി മിയയുടെ ഈ പെർഫോമൻസ് എല്ലാ പ്രിയപ്പെട്ടവർക്കുമായി സന്തോഷത്തോടെ സമർപ്പിക്കുന്നു. വീഡിയോ ഇഷ്ടമായാൽ കമൻ്റ് ചെയ്യണേ..