കണ്ണു തുറക്കാത്ത ദൈവങ്ങളെ.. എന്തൊരു ഫീൽ.. മനോഹര ആലാപനവുമായി വൈഗ ലക്ഷ്മി

എപ്പോൾ കേട്ട് കഴിഞ്ഞാലും മനസ്സിനെ നൊമ്പരപ്പെടുത്തുന്ന മലയാളത്തിലെ ഒരു അതിമനോഹര ഗാനം ഫ്ലവേഴ്സ് ടിവിയുടെ മ്യൂസിക്കൽ റിയാലിറ്റി ഷോ ടോപ് സിംഗറിൽ ആലപിച്ചിരിക്കുകയാണ് കൊച്ചു മിടുക്കി വൈഗ ലക്ഷ്മി. നല്ല ഭാവത്തോടെ ഈ ഗാനം മനോഹരമാക്കിയ വൈഗ മോൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.

അഗ്നിപുത്രി എന്ന മലയാള ചിത്രത്തിന് വേണ്ടി പി.സുശീലാമ്മ ആലപിച്ച് ജനഹൃദയങ്ങളിൽ എന്നും നിറഞ്ഞ് നിൽക്കുന്ന ഈ ഗാനമിതാ വൈഗ ലക്ഷ്മിയുടെ മധുര സ്വരത്തിൽ ആസ്വദിക്കാം. വയലാർ രാമവർമ്മ എഴുതിയ സുന്ദരമായ വരികൾക്ക് ഹൃദയസ്പർശിയായ സംഗീതം പകർന്നത് എം.എസ്.ബാബുരാജ് ആയിരുന്നു. വൈഗാലക്ഷ്മിയുടെ പെർഫോമൻസ് ഇഷ്ടമായാൽ നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുക.