അടുത്തിരിക്കുമ്പോൾ കൊടുക്കാൻ കഴിയാത്ത സ്നേഹം അകന്നിരിക്കുമ്പോൾ കൊടുക്കാൻ കഴിയില്ല…

രചന: മനു മഞ്ഞുതുള്ളി

ഏട്ടാ… ചായ കുടിച്ചോ???

പതിവിലും സ്നേഹത്തോടെയാണ് അവൾ ആ ചോദ്യം ചോദിച്ചത്…

ഉം എന്നവൻ മൂളി…

ഏട്ടൻ എവിടെകെങ്കിലും പോവുന്നുണ്ടൊ?

ഇല്ല എന്തെ?

വീട്ടിലിരുന്ന് ബോറഡിക്കുന്നു നമ്മുക്ക് കറങ്ങാൻ പോയാലോ?

സ്നേഹം കൂടിയപ്പോഴെ വിചാരിച്ചു എന്തോ സാധിച്ചെടുക്കാനാണെന്ന്…

പ്ലീസ് ഏട്ടാ…

സമ്മതിക്കാതെ വിടിലെന്ന് മനസ്സിലായപ്പോ അവൻ സമ്മതം മൂളി…

ആദ്യമായി ഒരു ആഗ്രഹം പറഞ്ഞതല്ലെ നി റെഡിയാവ്…

ഉം എന്നവൾ മൂളി അകത്തേക്ക് ഓടി…

അവൻ ഒരുങ്ങി പുറത്ത് വന്നിട്ടും അവളെ കാണുന്നില്ല..

ബൈക്ക് സ്റ്റാർട്ട് ചെയ്യ്ത് നിൽക്കുമ്പോ അതാ സാരിയും ഉടുത്ത് അവൾ മുന്നിൽ…

എനിക്ക് പണിയുണ്ടാക്കാനുള്ള പരുപാടിയുമായി ഇറങ്ങിയിരിക്കുവാണല്ലെ???

അവൾ ഒന്ന് ചിരിച്ച് ബൈക്കിലേക്ക് കയറി കുറച്ച് ദൂരം പിന്നിട്ടപ്പോഴാണ് അവളുടെ ആഗ്രഹങ്ങൾ പുറത്ത് വന്നു തുടങ്ങിയത്…

ഡ്രസ്സ് എടുക്കണം ഏട്ടാ…

വാങ്ങി കൊടുത്തില്ലെങ്കി അതിന് മുഖം വിർപ്പിച്ചിരിക്കും…

അവൾ പറഞ്ഞ തുണിക്കടയിൽ തന്നെ കയറി…

രണ്ട് മൂന്ന് മണിക്കൂർ സെയിൽസ് ഗേൾസിനെ അവളെ കൊണ്ട് പറ്റുന്ന അത്രയും ബുദ്ധിമുട്ടിച്ചതിന് ശേഷമാണ് അവൾ അവനേ വിളിച്ചത്…

ഏട്ടാ ഒന്ന് എടുത്തു താ ഏട്ടന്റെ സെലക്ഷനാ നല്ലത്…

വലിച്ചിട്ടത് നോക്കിയതിൽ അവനിഷ്ടപ്പെട്ട ഒരു ചുരിദാർ എടുത്തു കൊടുത്തു…

അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു…

ഇത് നേരത്തെ ചെയ്യ്തതാണെങ്കിൽ ഞങ്ങൾ ഇത്ര ബുദ്ധിമുട്ടേണ്ട കാര്യമുണ്ടായിരുന്നൊ എന്ന ഭാവമായിരുന്നു സെയിൽസ് ഗേൾസ്സിന്റെ മുഖത്ത്…

ഒരുപാട് ബുദ്ധിമുട്ടിയല്ലെ സോറി ട്ടോ അവൾ അങ്ങിനെയ ഞാനെടുത്ത് കൊടുത്തില്ലെങ്കി ഒരു സമാധാനവും അവൾക്കുണ്ടാവില്ല അത് കൊണ്ടാട്ടോ.

ഏയ് കുഴപ്പമില്ല…

സെയിൽസ് ഗേൾസ്സിന്റെ മറുപടി വന്നു..

എടുത്ത ഡ്രസ്സിന് കാശും കൊടുത്ത് അവിടുന്നിറങ്ങി പിന്നെ ആഗ്രഹം ഐസ്റ്റ് ക്രീമിനോടായി…

വഴിയോരത്തെ ഐസ്സ്ക്രിം പാർലറിൽ കയറി അവൾക്കിഷ്ടപ്പെട്ട വാനില ഐസ്സ് ക്രീമും വാങ്ങിക്കൊടുത്തു…

ഷോപ്പിംഗ് മാളുകളിലെല്ലാം കയറിയിറങ്ങി അവൾക്കിഷ്ടപ്പെട്ട സാധനങ്ങളൊക്കെയും വാങ്ങി…

അവിടുന്ന് ഇറങ്ങി കുറച്ച് ദൂരം പിന്നിട്ടു..

ഏട്ടാ ഹോട്ടൽ കണ്ടാ നിർത്തണെ എനിക്ക് വിശക്കുന്നുണ്ട്…

ഇപ്പോ ഐസ്സ് ക്രീം കഴിച്ചതല്ലെ ഉള്ളു… കുറച്ച് ദേഷ്യത്തോടെ മറുപടി കൊടുത്തു.

എന്നോട് ഒരു സ്നേഹവും ഇല്ലല്ലെ??? അവൾ മുഖം വിർപ്പിച്ചു…

നേരെ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു…

പിന്നെ നേരെ ചെന്നത് പാർക്കിലേക്കായിരുന്നു കമിതാക്കൾക്കിടയിലൂടെ അവൾ അവന്റെ കൈകോർത്തു പിടിച്ച് നടന്നു…

ഇടയ്ക്ക് സാരിയുടെ ഞൊറി അലങ്കാലമായി…

ഏട്ടാ സാരിയുടെ ഞൊറി ശരിയാക്കി താ…

അവളുടെ കാൽച്ചുവട്ടിൽ മുട്ടുകുത്തിയിരുന്നു ഞൊറി അടുക്കുമ്പോ അവിടെയിരിക്കുന്ന പലരുടെയും ശ്രദ്ധ അവരിലേക്ക് തിരിഞ്ഞു…

ഞാൻ പറഞ്ഞതല്ലെ സാരിയുടുത്താൽ ശരിയാവില്ലെന്ന്

അവൾ അവനേ നോക്കി ഒന്നു പുഞ്ചിരി

പാർക്കിനടുത്തുള്ള വഴിയോര കച്ചവടക്കാരിൽ നിന്നും ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും പൈനാപ്പിളും എന്നു വേണ്ട വിൽക്കാൻ വച്ചിരിക്കുന്ന എല്ലാ സാധനങ്ങളും രുചിച്ചു നോക്കിയാണ് അവൾ ഒന്ന് അടങ്ങിയത്…

തിരിച്ച് വീട്ടിലേക്ക് വരുന്ന വഴിക്ക് തട്ടുകടയിൽ നിന്നു ചായും പരിപ്പ് വടയും കഴിച്ചു…

വിട്ടിലെത്തി അമ്മ വീട്ടിന് മുന്നിൽ നിൽക്കുന്നു…

അവൾ ബൈക്കിൽ നിന്നിറങ്ങി…

എവിടെ പോയതാ രണ്ടാളും കൂടി???

വെറുതെ കറങ്ങാൻ…

അവൾ മറുപടി കൊടുത്തു…

ഒരു മാസം കഴിഞ്ഞാൽ നിന്റെ കല്യാണമാണ് അത് മറന്നോ???

ഞാനെന്റെ ഏട്ടന്റെ കൂടെയല്ലെ പോയേ…

ദേഷ്യപ്പെട്ടു കൊണ്ട് അവൾ അകത്തേക്ക് പോയി…

നീയാണവളെ കൊഞ്ചിച്ച് വഷളാക്കുന്നെ…

അവനൊന്നും മിണ്ടിയില്ല…

അച്ഛൻ വന്നതും കറങ്ങാൻ പോയ കാര്യം അമ്മ പറഞ്ഞു…

അവൾ അവളുടെ ഏട്ടന്റെ കൂടെയല്ലെ പോയേ അതിനെന്താ കുഴപ്പം

ഒരു മാസം കഴിഞ്ഞാൽ അവളുടെ കല്യാണമല്ലെ ഇങ്ങിനെ കറങ്ങി തിരിഞ്ഞ് നടന്നാൽ നാട്ടുക്കാർ എന്തു പറയും ???

എന്തു പറയാൻ സ്വന്തം ഏട്ടന്റെ കൂടെയല്ലെ പോയേ… ഇതിന്റെ പേരിൽ കല്യാണം മുടങ്ങിയാൽ മുടങ്ങട്ടെ എന്നു വെക്കും എന്നിട്ട് അവൾക്ക് സഹോദര സ്നേഹം മനസ്സിലാക്കാൻ കഴിയുന്ന നല്ലൊരു ചെറുക്കനേ ഞാൻ വേറെ കണ്ടുപിടിക്കും…

അച്ഛൻ പുഞ്ചിരിച്ചു കൊണ്ടായിരുന്നു അമ്മക്ക് മറുപടി കൊടുത്തത്

രാത്രി ഭക്ഷണം കഴിഞ്ഞ് ടിവി കണ്ടു കൊണ്ടിരിക്കുമ്പോ അവൾ അവന്റെ കൂടെ വന്നിരുന്നു സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞിട്ടുണ്ട്…

എന്തെ കണ്ണു നിറഞ്ഞിരിക്കുന്നെ???

അവളുടെ കൈയിലുള്ള കാശ് അവന് നേരെ നീട്ടി…
എന്നിട്ട് തുടർന്നു …

എനിക്ക് വേണ്ടി ഇന്ന് ഒരുപാട് കാശ് ചിലവാക്കിയില്ലെ…??? കാശ് എന്റെ അടുത്ത് ഇല്ലാഞ്ഞിട്ടല്ല ഏട്ടൻ വാങ്ങി തരുന്നത് പോലെയാവില്ലല്ലൊ അത്.. ഞാൻ കാരണം ഏട്ടന് അമ്മയുടെ അടുത്തുന് വഴക്ക് കേട്ടില്ലേ???

അവൻ ഒന്നും മിണ്ടയില്ല…

അവൾ എണ്ണിയെണ്ണി പറഞ്ഞു തുടങ്ങി…

കൂട്ടുകാരികളോടൊത്ത് സംസാരിച്ചിരിക്കുമ്പോ അവർ എന്നും പറയും

അവരുടെ ഏട്ടൻമാർ കറങ്ങാൻ കൊണ്ടുപോയി ഡ്രസ്സ് എടുത്തു കൊടുത്തു അങ്ങിനെ അവർ അവരുടെ ഏട്ടനെ കുറിച്ച് വാ തോരാതെ സംസാരിക്കും…
ഞാൻ ഒന്നും മിണ്ടാറില്ല നമ്മൾ സംസാരിച്ച് തുടങ്ങിയാൽ വഴക്കിലല്ലെ എന്നും അവസാനിക്കൂ…

ഏട്ടൻ എന്തെലും പറഞ്ഞു തുടങ്ങിയ ഞാൻ തന്നെ ഓരോന്ന് പറഞ്ഞ് വഴക്കുണ്ടാക്കും.. പക്ഷേ ഒരുപാട് കൊതിച്ചിട്ടുണ്ട് എട്ടൻ എന്നെയും കൂട്ടി കറങ്ങാൻ പോയിരുന്നെങ്കിൽ എന്ന്…

ഇത് പറഞ്ഞാൽ ഏട്ടൻ കളിയാക്കും എന്ന് കരുതിയ പറയാതിരുന്നെ… എത്ര ദിവസായിന്നറിയോ ഈ ആഗ്രഹം കൊണ്ടു നടക്കുന്നെ??

കളിയാക്കിയാലും വഴക്ക് പറഞ്ഞാലും എങ്ങിനെയെങ്കിലും ആഗ്രഹം സാധിച്ചെടുക്കണം എന്നു തോന്നി അതാ രണ്ടും കൽപ്പിച്ച് ഇന്ന് വാശി പിടിച്ചെ… ഈ ഒരു ദിവസം ഞാനൊരിക്കലും മറക്കില്ല..

അവൾ കരയാൻ തുടങ്ങി…

അവൻ അവളെ ചേർത്തു പിടിച്ചു …

നിന്റെ ആഗ്രഹങ്ങൾ ഞാൻ സാധിച്ചു തരാതിരിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടൊ??? എന്റെ കുറുമ്പിയല്ലെ നീ… എന്റെ കുഞ്ഞു പെങ്ങളല്ലെ
നീ സങ്കടപ്പെട്ടാൽ എനിക്കത് സഹിക്കാൻ പറ്റില്ല…

അവൻ അവളുടെ കണ്ണുനീർ തുടച്ചു…

ഒന്നു ചിരിച്ചെ…

അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു…

ഇനി എന്താ നിന്റെ ആഗ്രഹം???

ഇനി എന്റെ കല്യണം കഴിയുന്നവരെ എന്റെ ഏട്ടന്റെ കൂടെ കിടന്നുറങ്ങണം… ഉം സമ്മതിച്ചു… പക്ഷേ ഒരു കാര്യം

എന്താ???

ഉറങ്ങുമ്പോ കട്ടിലിൽ നിന്ന് തറയിലേക്ക് ചവിട്ടി തള്ളിയിട്ടാൽ ഞാനും ചവിട്ടും… ഇങ്ങ് വാ ചവിട്ടാൻ ഞാനും ചവിട്ടും…

കാണാം…

ഒരു കുറുമ്പിയായ അനിയത്തി കുട്ടിയെ കിട്ടാൻ ഏതൊരാണും പ്രാർത്ഥിക്കാറുണ്ട്… സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു ഏട്ടനെ കിട്ടാൻ പെൺകുട്ടികളും പ്രാർത്ഥിക്കാറുണ്ട്…

ഓർക്കുക

അടുത്തിരിക്കുമ്പോൾ കൊടുക്കാൻ കഴിയാത്ത സ്നേഹം അകന്നിരിക്കുമ്പോൾ കൊടുക്കാൻ കഴിയില്ല…

ഇഷ്ടമായെങ്കിൽ ലൈക്ക് & ഷെയർ ചെയ്യൂ…

രചന: മനു മഞ്ഞുതുള്ളി