സൂര്യമഹാദേവൻ, ആവണി, വൈഷ്ണവി ചേർന്ന് ഒരു മനോഹര ഗാനം പാടിയപ്പോൾ…

ഫ്ലവേഴ്സ് ടിവിയുടെ ടോപ് സിംഗർ സീസൺ 1 ലൂടെ സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ കൊച്ചു ഗായകരായ സൂര്യ മഹാദേവൻ, വൈഷ്ണവി, ആവണി എന്നിവർ ചേർന്ന് ഇതാ ഒരു മനോഹര ഗാനവുമായി നിങ്ങൾക്ക് മുന്നിലേക്ക്. മണിക്കുയിലെ മണിക്കുയിലെ എന്ന് തുടങ്ങുന്ന മലയാളികളുടെ ഇഷ്ട ഗാനം മൂന്ന് പേരും വളരെ മനോഹരമായി തന്നെ ആലപിച്ചിരിക്കുന്നു.

കലാഭവൻ മണി, ഗീതു മോഹൻദാസ് അഭിനയിച്ച വാൽക്കണ്ണാടി എന്ന സിനിമയിൽ ഡോ.കെ.ജെ യേശുദാസും സുജാത മോഹനും ചേർന്ന് പാടിയ ഗാനമാണിത്. എസ്.രമേശൻ നായരുടെ വരികൾക്ക് എം.ജയചന്ദ്രൻ ആയിരുന്നു സംഗീതം നൽകിയത്. സൂര്യ മഹാദേവനും ആവണിയും വൈഷ്ണവിയും ഒരുമിച്ച് പാടിയ ഈ ധന്യ നിമിഷം എല്ലാ പ്രിയപ്പെട്ടവർക്കുമായി സമർപ്പിക്കുന്നു. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യുക…

Scroll to Top