കരിനീല കണ്ണഴകി.. അമ്മ സെലക്ട് ചെയ്ത പാട്ട് ടോപ് സിംഗറിൽ സൂപ്പറായി പാടി ദേവന സി.കെ.

ലോകമെമ്പാടുമുള്ള സംഗീതാസ്വാദകർ ഹൃദയത്തിലേറ്റിയ ഫ്ലവേഴ്സ് ടിവിയുടെ ടോപ് സിംഗർ മ്യൂസിക്കൽ റിയാലിറ്റി ഷോയുടെ സീസൺ 2 ൽ ഓരോ കുട്ടികളും ആലാപന വിസ്മയം തീർത്ത് മുന്നേറി കൊണ്ടിരിക്കുന്നു. കൊച്ചു മിടുക്കി ദേവന സി.കെ ഇപ്രാവശ്യം ഒരു മനോഹര ഗാനം ആലപിച്ച് ഏവറുടെയും മനം കവർന്നു. കരിനീല കണ്ണഴകി എന്ന് തുടങ്ങുന്ന ഗാനം ദേവനക്കുട്ടിയുടെ ശബ്ദത്തിൽ ആസ്വദിക്കാം..

കണ്ണകി എന്ന ചിത്രത്തിലെ ഒരു മനോഹര ഗാനമാണിത്. പ്രിയ ഗായകൻ ശ്രീ.എം.ജി.ശ്രീകുമാറിൻ്റെയും മലയാളത്തിൻ്റെ വാനമ്പാടി കെ.എസ്.ചിത്രയുടെയും ആലാപനത്തിൽ നമ്മുടെ മനസ്സിൽ എന്നും നിറഞ്ഞ് നിൽക്കുന്ന ഈ ഗാനം ദേവനക്കുട്ടി ടോപ് സിംഗറിൽ മനോഹരമാക്കി. ശ്രീ.കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾക്ക് സംഗീതം ഒരുക്കിയത് ശ്രീ.കൈതപ്രം വിശ്വനാഥൻ നമ്പൂതിരി ആയിരുന്നു.