ഉണ്ണി വാവാവോ പൊന്നുണ്ണീ വാവാവോ.. താരാട്ടുപാട്ട് പാടി ഹൃദയം കവർന്ന് തീർത്ഥക്കുട്ടി…

മലയാളികൾ നെഞ്ചിലേറ്റിയ അതിമനോഹരമായ ഒരു താരാട്ടുപാട്ട് ടോപ് സിംഗർ സീസൺ 2 വേദിയിൽ ആലപിച്ച് ഏവരുടെയും മനം കവർന്നിരിക്കുകയാണ് കൊച്ചു മിടുക്കി തീർത്ഥക്കുട്ടി.. ഉണ്ണി വാവാവോ എന്ന് തുടങ്ങുന്ന ഏറെ പ്രശസ്തമായ ഗാനം തീർത്ഥയുടെ മധുര ശബ്ദത്തിലൂടെ കേൾക്കാൻ ഒരു പ്രത്യേക അനുഭൂതി തന്നെയാണ്. ഈ കൊച്ചു ഗായികയ്ക്ക് എല്ലാവിധ ആശംസകളും…

സാന്ത്വനം എന്ന ചിത്രത്തിന് വേണ്ടി ശ്രീ.കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾക്ക് ശ്രീ.മോഹൻ സിത്താര ആയിരുന്നു സംഗീതം നൽകിയത്. ദാസേട്ടൻ്റെയും ചിത്ര ചേച്ചിയുടെയും ആലാപനത്തിൽ നമ്മുടെ മനസ്സിൽ എന്നും മായാതെ നിൽക്കുന്ന ഈ ഗാനമിതാ തീർത്ഥക്കുട്ടിയുടെ ശബ്ദത്തിൽ ആസ്വദിക്കാം.. ഈ വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുത്.