ഒരു നേരമെങ്കിലും കാണാതെ വയ്യെൻ്റെ.. ടോപ് സിംഗർ താരം അദിതിക്കുട്ടിയുടെ സ്വരമാധുരിയിൽ.. വീഡിയോ

മനോഹര ആലാപനത്തിലൂടെ സംഗീതപ്രേമികളുടെ മനം കവർന്ന അദിതിക്കുട്ടിയുടെ ആലാപനത്തിൽ ഇതാ ഹൃദയസ്പർശിയായ ഒരു ഭക്തിഗാനം ആസ്വദിക്കാം. മ്യൂസിക്കൽ റിയാലിറ്റി ഷോകളിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുള്ള അദിതി ഫ്ലവേഴ്സ് ടിവിയുടെ ടോപ് സിംഗർ സീസൺ ഒന്നിൽ നാലാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

ഒരു നേരമെങ്കിലും എന്ന് തുടങ്ങുന്ന ദാസേട്ടൻ പാടിയ ഏവരുടെയും ഇഷ്ട ഗാനം അദിതി നല്ല ഭാവത്തോടെ മനോഹരമായി ആലപിച്ചിരിക്കുന്നു. ശ്രീ.ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി എഴുതിയ വരികൾക്ക് ശ്രീ.ടി.എസ്.രാധാകൃഷ്ണൻ ആയിരുന്നു സംഗീതം നൽകിയത്. അദിതിയുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച ഈ വീഡിയോ ഇതാ നിങ്ങൾക്കായി സന്തോഷപൂർവ്വം സമർപ്പിക്കുന്നു. അദിതിക്കുട്ടിയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.. വീഡിയോ ഇഷ്ടമായാൽ അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത്.


Comments

Leave a Reply

Your email address will not be published. Required fields are marked *