മനോഹരമായ ഒരു അനശ്വരഗാനവുമായി ദാ വീണ്ടും അച്ഛനും മകളും എത്തി… വീഡിയോ

പഴയകാലഗാനവസന്തത്തിലേക്ക് ഓരോ സംഗീതപ്രേമിയേയും കൂട്ടിക്കൊണ്ടു പോകുന്ന മനോഹരമായ ആലാപനവുമായി ദാ അച്ഛനും മകളും എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ തരംഗമായ വിനയ്ശേഖറും മകൾ ഗാഥയും ചേർന്ന് ഇതാ ഒരു അനശ്വര ഗാനം ആലപിച്ചിരിക്കുന്നു. ആയിരം വില്ലൊടിഞ്ഞു എന്ന് തുടങ്ങുന്ന ഗാനം രണ്ട് പേരുടെയും ആലാപനത്തിൽ കേൾക്കുമ്പോഴുള്ള സുഖം ഒന്ന് വേറെ തന്നെയാണ്.

പലപ്പോഴും പാടാനായി അച്ഛനും മകളും സെലക്ട് ചെയ്യുന്ന ഗാനങ്ങൾ ഓരോരുത്തരും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നവയാണ്. അക്കരപ്പച്ച എന്ന സിനിമയ്ക്കായി ഡോ.കെ.ജെ യേശുദാസും പി.മാധുരിയും ചേർന്ന് പാടിയ ഒരു സുന്ദര ഗാനമാണിത്. വയലാർ രാമവർമ്മയുടെ വരികൾക്ക് ജി.ദേവരാജൻ മാസ്റ്റർ ആയിരുന്നു സംഗീതം നൽകിയത്. വിനയ്ശേഖറിൻ്റെയും ഗാഥയുടെയും സ്വരമാധുരിയിൽ ഈ ഗാനം ആസ്വദിക്കാം….