നഷ്ടസ്വർഗ്ഗങ്ങളെ എന്ന മനോഹര ഗാനമിതാ വിദ്യാധരൻ മാഷിൻ്റെ ആലാപനത്തിൽ ആസ്വദിക്കാം.. വീഡിയോ

മലയാളികൾക്ക് എന്നും ഹൃദയത്തോട് ചേർത്ത് വയ്ക്കുവാൻ അനശ്വര ഗാനങ്ങൾ സമ്മാനിച്ച അതുല്യ സംഗീത സംവിധായകനാണ് ശ്രീ.വിദ്യാധരൻ മാസ്റ്റർ. അദ്ദേഹത്തിൻ്റെ ശബ്ദത്തിൽ ഇതാ ഒരു മനോഹര ഗാനം ആസ്വദിക്കാം. ഓരോ സംഗീതപ്രേമിക്കും ഒരിക്കലും മറക്കാൻ കഴിയാത്ത നഷ്ടസ്വർഗ്ഗങ്ങളെ എന്ന് തുടങ്ങുന്ന ആ ഗാനം വിദ്യാധരൻ മാഷ് പാടുമ്പോൾ ആ ആലാപനത്തിൽ ആരും ലയിച്ചിരുന്നു പോകും…

ശ്രീകുമാരൻ തമ്പി സാർ എഴുതിയ അതിമനോഹരമായ വരികൾക്ക് ഹൃദയസ്പർശിയായ സംഗീതം നൽകിയത് വിദ്യാധരൻ മാഷ് ആയിരുന്നു. വീണപൂവ് എന്ന ചിത്രത്തിനായി ദാസേട്ടൻ പാടിയ ഈ ഗാനം അന്നും എന്നും ഏവരുടേയും ഇഷ്ടഗാനമാണ്. Vidhyadharan Master Official എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ഷെയർ ചെയ്യുക.


Comments

Leave a Reply

Your email address will not be published. Required fields are marked *