നല്ല പാട്ട് സെലക്ഷൻ.. ഉഗ്രൻ ആലാപനം.. എ ഗോൾഡൻ ക്രൗൺ സ്വന്തമാക്കി ഹനൂന ടോപ് സിംഗറിൽ

ആരും കേൾക്കാൻ ഇഷ്ടപ്പെടുന്ന പഴയകാല അനശ്വര ഗാനം ആലപിച്ച് ആലപിച്ച് ടോപ് സിംഗർ വേദിയിൽ ഏവരുടെയും ഹൃദയം ഹൃദയം കവർന്ന കൊച്ചു ഗായിക ഹനൂനയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ചന്ദ്രരശ്മിതൻ ചന്ദനനദിയിൽ എന്ന് തുടങ്ങുന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു നിത്യഹരിത ഗാനമാണ് പാട്ടുവേദിയിൽ ഹനൂന മനോഹരമാക്കിയത്.

അന്വേഷണം എന്ന പഴയകാല ചിത്രത്തിന് വേണ്ടി പി.സുശീലാമ്മ ആലപിച്ച ഏറെ ശ്രദ്ധയമായ ഈ ഗാനമിതാ ഹനൂന എന്ന കൊച്ചു മിടുക്കിയുടെ സ്വരമാധുരിയിൽ ആസ്വദിക്കാം… ശ്രീകുമാരൻ തമ്പി സാറിൻ്റെ വരികൾക്ക് അർജ്ജുനൻ മാസ്റ്റർ ആയിരുന്നു സംഗീതം നൽകിയത്. മികച്ച ആലാപനത്തിലൂടെ എ ഗോൾഡൻ ക്രൗൺ സ്വന്തമാക്കിയ ഹനൂനയുടെ പെർഫോമൻസ് ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു…