സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം.. വിദ്യാധരൻ മാഷിൻ്റെ മനോഹരമായ ആലാപനത്തിൽ… വീഡിയോ

ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് മനോഹര ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച പ്രിയ സംഗീത സംവിധായകൻ ശ്രീ.വിദ്യാധരൻ മാഷിൻ്റെ ശബ്ദത്തിൽ ഇതാ ഒരു ഗാനം ആസ്വദിക്കാം. സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം ദു:ഖഭാരങ്ങളും പങ്കുവെയ്ക്കാം എന്ന് തുടങ്ങുന്ന ഗാനമാണ് എല്ലാ സംഗീതാസ്വാദകർക്കുമായി അദ്ദേഹം ആലപിച്ചിരിക്കുന്നത്.

കാണാൻ കൊതിച്ച് എന്ന സിനിമയ്ക്ക് വേണ്ടി പി.ഭാസ്ക്കരൻ മാഷ് എഴുതിയ വരികൾക്ക് വിദ്യാധരൻ മാസ്റ്റർ ആയിരുന്നു സംഗീതം പകർന്നത്. ദാസേട്ടൻ്റെയും ചിത്ര ചേച്ചിയുടെയും ആലാപനത്തിൽ നമ്മുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഈ ഗാനം സംഗീത സംവിധായകനായ വിദ്യാധരൻ മാഷിൻ്റെ ശബ്ദത്തിൽ ഇതാ ആസ്വദിക്കാം. Vidhyadharan Master Official എന്ന യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോ ഇഷ്ടമായാൽ അഭിപ്രായങ്ങൾ അറിയിക്കുക ഒപ്പം ഷെയർ ചെയ്യാനും മറക്കരുത്….

Scroll to Top