റസൂലേ നിൻ കനിവാലേ.. ഗംഭീര ആലാപനത്തിലൂടെ ഹൃതിക്ക് വീണ്ടും ഗോൾഡൻ ക്രൗൺ സ്വന്തമാക്കി.

ഓരോ പെർഫോമൻസിലും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മികച്ച ആലാപനമാണ് ടോപ് സിംഗർ സീസൺ 2 ലെ കുട്ടിപാട്ടുകാർ കാഴ്ച്ചവെയ്ക്കുന്നത്. സംഗീത ലോകത്ത് ഭാവിയിൽ വലിയ ഗായകരായി മാറാൻ കഴിവുള്ള ഈ കുഞ്ഞ് പ്രതിഭകൾക്ക് എല്ലാവിധ ആശംസകളും. റസൂലേ നിൻ കനിവാലെ എന്ന് തുടങ്ങുന്ന ഏറെ പ്രശസ്തമായ ഗാനം പാട്ടുവേദിയിൽ അസാധ്യമായി പാടിയിരിക്കുകയാണ് കൊച്ചു മിടുക്കൻ ഹൃതിക്ക്..

ഈ ചെറിയ പ്രായത്തിൽ ഇതുപോലെ ഒരു ഗാനം സെലക്ട് ചെയ്ത് അതിമനോഹരമായി പാടാൻ കഴിയുക എന്ന് പറഞ്ഞാൽ വലിയൊരു കഴിവ് തന്നെയാണ്. സഞ്ചാരി എന്ന സിനിമയ്ക്ക് വേണ്ടി ദാസേട്ടൻ സംഗീതം നൽകി പാടിയ ഒരു മനോഹര ഗാനമാണിത്. പ്രിയ ഗാനരചയിതാവ് ശ്രീ.യൂസഫലി കേച്ചേരിയുടേതായിരുന്നു വരികൾ. എ ഗോൾഡൻ ക്രൗൺ ഗ്രേഡ് സ്വന്തമാക്കിയ ഹൃതിക്കിൻ്റെ പെർഫോമൻസ് കാണാം…

Scroll to Top