അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ.. ശ്രീഹരിക്കുട്ടനും ദേവന മോളും ചേർന്ന് പാടിയപ്പോൾ.. വീഡിയോ കാണാം..

ഫ്ലവേഴ്സ് ടിവിയുടെ മ്യൂസിക്കൽ റിയാലിറ്റി ഷോ ടോപ് സിംഗർ സീസൺ ഒന്നിൽ പാട്ട് പാടി നമ്മളോട് കൂട്ടുകൂടിയ കൊച്ചു മിടുക്കൻ ശ്രീഹരിക്കുട്ടനും സീസൺ 2 ലെ മത്സരാർത്ഥിയായ ദേവന മോളും ചേർന്ന് ഒരു മനോഹര ഗാനം പാടിയ നിമിഷം ഇതാ ഏവർക്കുമായി സമർപ്പിക്കുന്നു… അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ എന്ന് തുടങ്ങുന്ന ഗാനമാണ് രണ്ടു പേരും സുന്ദരമായി ആലപിച്ചത്.

പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ, ജയറാം,രേവതി തുടങ്ങിയ പ്രിയ താരങ്ങൾ അഭിനയിച്ച അദ്വൈതം എന്ന ചിത്രത്തിലെ മനോഹര ഗാനമാണിത്. എം.ജി.ശ്രീകുമാറും കെ.എസ്.ചിത്രയും ചേർന്നായിരുന്നു ഈ ഗാനം ആലപിച്ചത്. കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾക്ക് എം.ജി.രാധാകൃഷ്ണൻ ആയിരുന്നു സംഗീതം പകർന്നത്. ശ്രീഹരിയുടെയും ദേവനക്കുട്ടിയുടെയും ശബ്ദത്തിൽ ഇതാ ആസ്വദിക്കാം…