ചൈത്രം ചായം ചാലിച്ചു.. ഉഗ്രൻ ആലാപനവുമായി വീണ്ടും വിസ്മയിപ്പിച്ച് കൊച്ചു മിടുക്കൻ ശ്രീനന്ദ്..

ഓരോ പ്രാവശ്യവും മികച്ച ആലാപനത്തിലൂടെ പാട്ടുവേദിയെ അദ്ഭുതപ്പെടുന്ന കുഞ്ഞ് പ്രതിഭയാണ് ശ്രീനന്ദ്. പാടാനായി സെലക്ട് ചെയ്യുന്ന ഗാനങ്ങൾ കൃത്യമായി പഠിച്ച് നല്ല പെർഷനോടെ ആലപിക്കുന്ന ഈ കൊച്ചു മിടുക്കൻ തീർച്ചയായും ഭാവിയിൽ വലിയൊരു ഗായകനായി മാറും. “ചൈത്രം ചായം ചാലിച്ചു” എന്ന് തുടങ്ങുന്ന നിത്യഹരിത ഗാനം എത്ര മനോഹരമായാണ് ശ്രീനന്ദ് പാടിയിരിക്കുന്നത്.

ചില്ല് എന്ന ചിത്രത്തിനായി ദാസേട്ടൻ ആലപിച്ച എക്കാലത്തെയും മനോഹരമായ ഒരു ഗാനമാണിത്. ശ്രീ.ഒ.എൻ.വി.കുറുപ്പിൻ്റെ വരികൾക്ക് ശ്രീ.എം.ബി.ശ്രീനിവാസൻ ആയിരുന്നു സംഗീതം നൽകിയത്. സംഗീതത്തെ സ്നേഹിക്കുന്ന ഓരോരുത്തരും എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഈ സുന്ദര ഗാനം ശ്രീനന്ദിൻ്റെ മധുര സ്വരത്തിൽ ഇതാ ആസ്വദിക്കാം…