“പേരറിയാം മകയിരം നാൾ അറിയാം”… ആഹാ ദേവന ശ്രിയ ഉഗ്രനായി പാടിയല്ലോ.. കേൾക്കാൻ എന്താ സുഖം… തകർത്തു.

സ്വരവിസ്മയം തീർത്ത് പ്രേക്ഷക ഹൃദയം കീഴടക്കിയ കൊച്ചു ഗായകരുടെ സംഗീത റിയാലിറ്റി ഷോ ടോപ് സിംഗർ സീസൺ 2 ൽ ഇതാ ദേവന ശ്രിയ ഒരു മനോഹര ഗാനം ആലപിച്ചിരിക്കുന്നു.. പേരറിയാം മകയിരം നാൾ അറിയാം എന്ന് തുടങ്ങുന്ന ഗാനം ഈ സുന്ദരിക്കുട്ടി പാടുമ്പോൾ ആ ആലാപനത്തിൽ ആരും ലയിച്ചിരുന്നു പോകും… ഇനിയും നല്ല ഗാനങ്ങൾ പാടി വിസ്മയിപ്പിക്കാൻ മോൾക്ക് കഴിയട്ടെ…

ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന മലയാള ചിത്രത്തിൽ സുജാത മോഹൻ പാടിയ മനോഹര ഗാനമാണിത്. എസ്.രമേശൻ നായരുടെ വരികൾക്ക് സംഗീതം പകർന്നത് രവീന്ദ്രൻ മാസ്റ്റർ ആയിരുന്നു. മലയാളികളുടെ ഈ ഇഷ്ട ഗാനം ടോപ് സിംഗർ വേദിയിൽ മനോഹരമാക്കിയ ദേവന ശ്രിയയ്ക്ക് അഭിനന്ദനങ്ങൾ.. മോളുടെ പെർഫോമൻസ് ഇഷ്ടമായാൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക…