“കണ്ണീർ മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി”.. ഗോൾഡൻ ക്രൗൺ സ്വന്തമാക്കിയ ഹൃതിക്കിൻ്റെ ഒരു ഗംഭീര പ്രകടനം..

മലയാളികളുടെ മനസിൽ എന്നും മായാതെ നിൽക്കുന്ന ഒരു മനോഹര ഗാനം ഇതാ ടോപ് സിംഗർ വേദിയിൽ ആസാധ്യമായി പാടി വിസ്മയിപ്പിച്ചിരിക്കുകയാണ് കൊച്ചു മിടുക്കൻ ഹൃതിക്ക്.. കണ്ണീർ മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി എന്ന് തുടങ്ങുന്ന ഗാനം ഹൃതിക്ക് പാടുന്നത് കേട്ടാൽ തീർച്ചയായും ആരും ഈ മിടുക്കനെ ഒന്ന് അഭിനന്ദിച്ചു പോകും.

എ.കെ.ലോഹിതദാസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ ജോക്കർ എന്ന മലയാള ചിത്രത്തിലെ ഗാനമാണിത്. യൂസഫലി കേച്ചേരി എഴുതിയ വരികൾക്ക് മോഹൻ സിത്താര ആയിരുന്നു സംഗീതം പകർന്നത്. ദാസേട്ടൻ പാടിയ ഈ ഗാനം ടോപ് സിംഗറിൽ മനോഹരമാക്കിയ ഹൃതിക്കിന് എല്ലാവിധ ആശംസകളും നേരുന്നു. എ ഗോൾഡൻ ക്രൗൺ സ്വന്തമാക്കിയ ഹൃതിക്കിൻ്റെ പെർഫോമൻസ് ഇതാ നിങ്ങൾക്കായി…