കാക്കക്കറുമ്പൻ കണ്ടാൽ കുറുമ്പൻ.. ദേവനക്കുട്ടി ഉഗ്രനായി പാടി.. മോളൂട്ടിക്ക് അഭിനന്ദനങ്ങൾ…

ടോപ് സിംഗർ സീസൺ 2 ലെ കൊച്ചു മിടുക്കി ദേവനക്കുട്ടി പാടിയ ഒരു മനോഹര ഗാനം ഇതാ ആസ്വദിക്കാം. “കാക്കക്കറുമ്പൻ കണ്ടാൽ കുറുമ്പൻ കാർവർണ്ണൻ എൻ്റെ കാർവർണ്ണൻ” എന്ന് തുടങ്ങുന്ന ഗാനം മോളുടെ സുന്ദരമായ ആലാപനത്തിൽ ആരും കേട്ടിരുന്നു പോകും. ശ്രീ.ദീപക് ദേവ് സ്പോൺസർ ചെയ്ത മനോഹരമായ ഡ്രസ്സ് ധരിച്ചാണ് ദേവന പാട്ടുവേദിയിലെത്തിയത്. അദ്ദേഹത്തിൻ്റെ വലിയ മനസ്സിന് ഒരു ബിഗ് സല്യൂട്ട്…

ഈ പുഴയും കടന്ന് എന്ന ചിത്രത്തിന് വേണ്ടി സുജാത മോഹൻ പാടിയ സുന്ദര ഗാനമാണിത്. ഗിരീഷ് പുത്തഞ്ചേരി എഴുതിയ വരികൾക്ക് ജോൺസൻ മാസ്റ്റർ ആയിരുന്നു സംഗീതം പകർന്നത്. ഈ ഗാനം ടോപ് സിംഗർ വേദിയിൽ ഉഗ്രനായി പാടി ഏവരുടെയും മനം കവർന്ന ദേവന മോൾക്ക് അഭിനന്ദനങ്ങൾ. ഈ ഒരു പെർഫോമൻസിന് മോൾക്ക് എ എക്സ്ട്രീം ഗ്രേഡ് ലഭിച്ചു… വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുക…