“അനുരാഗിണി ഇതാ എൻ”.. കിടിലൻ പാട്ടും ഗംഭീര ആലാപനവുമായി ബെവൻ വീണ്ടും തകർത്തു.

പാട്ടിൻ്റെ പാലാഴി തീർക്കുന്ന കൊച്ചു ഗായകരുടെ സുവർണ്ണ വേദി ടോപ് സിംഗർ സീസൺ 2 ൽ ബെവൻ പാടിയ ഒരു മനോഹര ഗാനം ഏവർക്കുമായി ഇവിടെ സമർപ്പിക്കുന്നു. “അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ” എന്ന് തുടങ്ങുന്ന മലയാളത്തിലെ ഏറ്റവും മനോഹരമായ ഒരു ഗാനമാണ് ടോപ് സിംഗർ വേദിയിൽ ബെവൻ ആലപിച്ചത്. ഈ മിടുക്കന് എല്ലാവിധ ആശംസകളും നേരുന്നു.

വേണു നാഗവള്ളി, മാധവി തുടങ്ങിയവർ അഭിനയിച്ച “ഒരു കുടക്കീഴിൽ” എന്ന മലയാള സിനിമയിലെ സുന്ദര ഗാനമാണിത്. പൂവച്ചൽ ഖാദർ എഴുതിയ വരികൾക്ക് ജോൺസൻ മാസ്റ്റർ സംഗീതം നൽകി ഡോ.കെ.ജെ യേശുദാസ് ആലപിച്ച ഈ ഗാനം പാട്ടുവേദിയിൽ ഗംഭീരമായി പാടിയ ബെവന് ഹൃദയം നിറത്ത അഭിനന്ദനങ്ങൾ. എ എക്സ്ട്രീം ഗ്രേഡ് സ്വന്തമാക്കിയ ബെവൻ്റെ പെർഫോമൻസ് ഇതാ ഒന്ന് കണ്ടു നോക്കൂ…. ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുത്.