കൈക്കുടന്ന നിറയെ തിരുമധുരം തരും.. എ ഗോൾഡൻ ക്രൗൺ സ്വന്തമാക്കിയ അസ്നക്കുട്ടിയ്ക്ക് അഭിനന്ദനങ്ങൾ

മികച്ച പെർഫോമൻസിലൂടെ ടോപ് സിംഗർ സീസൺ 2 വേദിയിൽ ഓരോ കൊച്ചു ഗായകരും നമ്മളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ചില പ്രകടനങ്ങൾ കാണുമ്പോൾ പലപ്പോഴും അദ്ഭുതം തോന്നി പോകും. മികച്ച ആലാപനമാണ് കുഞ്ഞ് പ്രതിഭകൾ കാഴ്ച്ചവെയ്ക്കുന്നത്. കൈക്കുടന്ന നിറയെ എന്ന് തുടങ്ങുന്ന മലയാളികളുടെ പ്രിയ ഗാനം അസ്ന ഗംഭീരമായി പാടി ഏവരുടെയും ഹൃദയം കവർന്നു.

മോഹൻലാൽ,ശോഭന,രേവതി തുടങ്ങിയ ഇഷ്ട താരങ്ങൾ അഭിനയിച്ച മായാമയൂരം എന്ന ചിത്രത്തിലെ അതിമനോഹര ഗാനമാണിത്. ശ്രീ.ഗിരീഷ് പുത്തഞ്ചേരി എഴുതിയ വരികൾക്ക് ശ്രീ.രഘുകുമാർ ആയിരുന്നു സംഗീതം പകർന്നത്. ദാസേട്ടനും ജാനകിയമ്മയും ചേർന്ന് പാടി മലയാളികൾ ഹൃദയത്തോട് ചേർത്ത് വച്ച ഈ ഗാനം അസ്നയുടെ അതിമനോഹരമായ ആലാപനത്തിൽ ഇതാ ആസ്വദിക്കാം.. എ ഗോൾഡൻ ക്രൗൺ ഗ്രേഡ് സ്വന്തമാക്കിയ അസ്നയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ…