“എന്നിട്ടും” എന്ന തുടർക്കഥയുടെ ഒന്നാം ഭാഗം വായിക്കുക…

രചന: നിഹാരിക നീനു

“””പാറൂ….. മോനെങ്ങനെയുണ്ടടാ ??”” “”

ജെനീ…..കുത്തിവയ്പ്പ് എടുത്തതല്ലേ അതിൻ്റെ പനിയുണ്ട്, രണ്ട് കാലും ഇളകുമ്പോ വാശി പിടിച്ച് കരയുകയായിരുന്നു,…. ഇപ്പോ പാരസറ്റമോൾ സിറപ്പ് കൊടുത്തു, തലയിണയുടെ മുകളിൽ കാല് കയറ്റി വച്ച് അങ്ങനെ ഒന്ന് മയങ്ങി……

“” എന്തേലും കഴിച്ചാരുന്നോ കുഞ്ഞ്?””

“”ഇല്ലടാ….! ഇന്ന് പാലു മാത്രമേ കുടിക്കുന്നുള്ളൂ””

“” അത് ഒ.കെ… എട്ട് മാസമായ കുഞ്ഞിന് തൽക്കാലം പാല് മതി, പക്ഷെ അവന് പാല് കൊടുക്കുന്ന അവൻ്റെ അമ്മ എന്തേലും കഴിച്ചോ??””

“” അത് …… ജെനി, “”

“” അന്നമ്മ ചേടത്തിക്കൊന്ന് ഫോൺ കൊടുത്തേ അവരോട് നിൻ്റെ മണ്ടക്കിട്ട് രണ്ട് കിഴുക്ക് തരാൻ പറയാം അപ്പോ കഴിച്ചോളും””

“” ഞാൻ കഴിച്ചോളാടാ… നീ ഓഫീസിലെ കാര്യം പറ….. ഇന്ന് പുതിയ മാനേജ്മെൻ്റ് ചാർജ് എടുക്കുന്നതല്ലേ?? മുഴുവൻ സ്റ്റാഫും ഇന്ന് തീർച്ചയായും വരണം എന്ന് പറഞ്ഞിട്ട് അന്ന് തന്നെ എനിക്ക് ലീവ് എടുക്കേണ്ടി വന്നില്ലേ ജെനി..?? ഈ ജോലി പോയാൽ …….””

ഏയ് ! താനൊന്ന് ടെൻഷനാവാതെ ഇരിക്ക്, ഇത് പോയാൽ വേറെ ജോലി, ഈ ബാംഗ്ലൂർ നഗരത്തിലാണോ ജോലിക്ക് പഞ്ഞം…. ഈ പുതിയ മാനേജ്മെൻ്റിലുള്ളതും മനുഷ്യൻമാരല്ലേ….?

അവർക്കും കാര്യം പറഞ്ഞാ മനസിലാവില്ലേ?

“”ഒക്കെ ടാ ജെനീ കുഞ്ചൂസ് ഉണർന്നുന്നാ തോന്നണേ””

“” ഒകെ “”

പാറുവിനോട് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും നല്ല ടെൻഷൻ ഉണ്ടായിരുന്നു ജെനിക്ക്, അച്ഛനില്ലാത്ത കുഞ്ഞിനേം കൊണ്ട് അവൾ ഈ വലിയ നഗരത്തിൽ പിടിച്ചു നിൽക്കുന്നതേ ഈ ജോലിയുടെ ബലത്തിലാണ്, അതും കൂടി പോയാൽ…. ഒരു ദീർഘനിശ്വാസമെടുത്ത് ജെനി നേരെ അവളുടെ സെക്ഷനിൽ പോയി ഇരുന്നു, ഇത് വരെ കെ.ആർ ഗ്രൂപ്പിൻ്റെ കീഴിൽ ഉള്ള കമ്പനിയായിരുന്നു ഇപ്പോ ഏതോ ഒരു എസ്.ആർ ഗ്രൂപ്പ് ഏറ്റെടുത്തു.

സഫിഷ്യൻ്റ് അല്ലാത്ത സ്റ്റാഫിനെ മാറ്റും എന്ന് ആദ്യമേ പറഞ്ഞിരുന്നു, അങ്ങനെ വരുമ്പോ ഇന്ന് ആദ്യ ദിവസം തന്നെ വരാതിരുന്നാൽ…???

⭐️⭐️ആൾ സ്റ്റാഫ്സ് ആർ റിക്വസ്റ്റഡ് ടു റീച്ച് ഓൺ കോൺഫറൻസ് ഹാൾ ……⭐️⭐️ അറിയിപ്പ് കിട്ടിയതും എല്ലാവരും കൂടി കോൺഫറൻസ് ഹാളിലേക്ക് നടന്നു, ഔദ്യോഗികമായി സ്ഥാനം കൈമാറുകയാണ്, എല്ലാ സഹകരണവും പുതിയ മാനേജ്മെൻ്റിനും നൽകണം എന്നു പറഞ്ഞ് പഴയ എംഡി പുതിയ എംഡിയെ ക്ഷണിച്ചു, പുതിയ എം ഡി യുടെ മുഖത്തേക്ക് എല്ലാവരും കണ്ണിമ ചിമ്മാതെ നോക്കി…

“ഹൂഫ് …. എന്തൊരു ഭംഗി…. ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴിയും.. കട്ട ത്താടിയുള്ള ആ സുന്ദര മുഖവും വല്ലാത്ത ആകർഷണീയമായിരുന്നു”

“””ഹൈ ഓൾ…. ഐ ആം ശ്രീ ധ്രുവ് മാധവ്, യുവർ ന്യൂ എം.ഡി… എല്ലാ കോഴികളും കണ്ണ് മിഴിച്ചു ആ വായിൽ നിന്നും വന്ന ശബ്ദവീചികൾ കേട്ട് ധൃതംഗപുളകിതരായി ഇരുന്നു, ശ്രീ ധുവ് മാധവ്, എല്ലാവരുടെയും മനസ്സിൽ ഇടം നേടിയിരുന്നു അപ്പോഴേക്കും, മീറ്റിംഗ് ഡിസ് പേഴ്സ് ചെയ്തു ഓരോരുത്തർ അവരവരുടെ സീറ്റിലേക്ക് മടങ്ങിപ്പോയി, പഴയ മാനേജർ ഓരോരുത്തരെയായി അവരവരുടെ സീറ്റിൽ വന്ന് പുതിയ മാനേജർക്ക് പരിജയപ്പെടുത്തി കൊടുത്തു, എല്ലാവരോടും യാതൊരു വിധ അഹങ്കാരവും കൂടാതെ ചിരിച്ച് തിരിച്ച് ഹൈ”” എന്ന് വിഷ് ചെയ്യുന്നുണ്ടായിരുന്നു ശ്രീ ധുവ്, ഇത്രയും വലിയ പൊസിഷനിലിരുന്നിട്ടും എത്ര സിംപിൾ ആൻ്റ് ഹംപിൾ ആണ് ധ്രുവ് സർ….

ശരിക്കും ആരാധന തോന്നിപ്പോയി ജെനിക്ക്..

ഇത് ജെനിഫർ, ഫിനാൻസിൽ ആണ്, സീനിയർ അക്കൗണ്ടൻ്റ്സ് രണ്ട് പേരാണ് ഒന്ന് ജെനിഫർ പിന്നെ, മിസ്, പാർവ്വണ!!

“” ബൈ ദ ബൈ, വേറീസ് പാർവ്വണ??””

മാനേജർ സദാശിവൻ സർ കണ്ണ് കൂർപ്പിച്ചാണ് ചോദിച്ചത്…. “”പാറു, ഐ മീൻ പാർവ്വണക്ക് തീരെ വയ്യ സർ, അതാ……. “”

“”വാട്ട്……?? ഇന്ന് എന്ത് വന്നാലും ലീവാവരുതെന്ന് എല്ലാവരോടും പറഞ്ഞതാ, നാളെ എന്നെ കണ്ട് കേറിയാൽ മതി എന്ന് പറയണം അവരോട് ബാക്കി അപ്പോ!! “”

സദാശിവൻ സർ അത് പറഞ്ഞ് തീർന്നപ്പോൾ മെല്ലെ തലയാട്ടി സമ്മതിച്ചു… അപ്പഴേക്കും ധ്രുവ് സർ നടന്നു നീങ്ങിയിരുന്നു…..

പൊടിയരിക്കഞ്ഞി മിക്സിയിൽ അടിച്ച് അത് എങ്ങനെയെങ്കിലും കുഞ്ഞിനെ കുടിപ്പിക്കുകയായിരുന്നു പാറു, വലിയ വായിൽ കരയുന്നുണ്ട് കുഞ്ചൂസ്…. ഒടുവിൽ ശ്വാസം എടുക്കാതെ കരയുന്നത് കണ്ട് കഴിക്കാൻ കൊടുക്കുന്നത് നിർത്തി, മെല്ലെ തൻ്റെ മാറോടടുപ്പിച്ചു അവനെ, ഏങ്ങി, ഏങ്ങി അവൻ പാലു കുടിക്കാൻ തുടങ്ങി…..

നെറ്റിയും കൈവെള്ളയും ഒക്കെ ഇപ്പഴും ചൂടുണ്ട്, മെല്ലെ അതിൻ്റെ ക്ഷീണത്തിൽ അവൻ മയങ്ങി, സാവധാനം കിടത്തിയപ്പോൾ ഇഞ്ചക്ഷൻ വച്ചിടത്ത് അറിയാതെ ബെഡ്ഷീറ്റ് തട്ടിയതും അടി കിട്ടിയ പോലെ വീണ്ടും കരയുന്നുണ്ട്, അത് കണ്ട് പാറുവിനും അറിയാതെ കണ്ണ് നിറഞ്ഞു….

“”വേദനിച്ചുന്നുണ്ടോ ടാ ??

എന്താ ചെയ്യാ, അമ്മേടെ കുഞ്ചൂസിന് ഉവ്വാവു വരാണ്ടിരിക്കാനല്ലേ…? ശാരല്യട്ടാ….

മെല്ലെ വീണ്ടും തട്ടി ഉറക്കി, മെല്ലെ കിടത്തി, ഇപ്പഴും എന്തോ ഓർമ്മയിൽ ഉറക്കത്തിൽ ഞെട്ടി ത്തെറിക്കുന്ന കുഞ്ചൂസിനെ കണ്ടപ്പോൾ ആ അമ്മ മനം വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു…

കുഞ്ഞൊറങ്ങിയോ പാറു മോളെ?

അന്നമ്മച്ചേടത്തിയാണ്…

“” ഉം…. “” പാർവ്വണ പതിയെ ഒന്ന് മൂളി, കട്ടിലിന് അറ്റത്ത് കുഞ്ഞ് വീഴാതിരിക്കാൻ തടസ്സമായി തലയിണ വച്ച് അവൾ റൂമിന് പുറത്ത് വന്നു..

“”കുഞ്ഞിന് കഴിക്കാൻ എടുത്തു വക്കട്ടെ?””

അന്നമ്മച്ചേടത്തി ഉമ്മറത്ത് വന്ന് പുറത്ത് പെയ്യുന്ന ചാറ്റൽ മഴ നോക്കി ഇരിക്കാരുന്ന പാർവ്വണയോട് ചോദിച്ചു…

“”ഇപ്പോ വേണ്ട, ഞാൻ പിന്നീട് കഴിച്ചോളാം ചേടത്തി””

“”ദേ, കൊച്ചേ. നാല് പെറ്റതാഈ ഞാനും, ആദ്യമായല്ലേ കുഞ്ഞുങ്ങൾക്ക് പനി വരുന്നേ, അതേ പാല് കൊടുക്കുന്നവര് പട്ടിണി ഇരുന്നാൻ കുഞ്ഞുങ്ങക്കാ അതിൻ്റെ ഏനക്കേട് കൊച്ചൊണരും മുമ്പ് , വന്ന് കഴിക്കാൻ നോക്ക്….. “”

അന്നമ്മ ചേടത്തിക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് പാർവ്വണ കുറച്ചു നേരം കൂടി അവിടെ തന്നെ ഇരുന്നു…..

പെട്ടെന്ന് നിലത്ത് കിടക്കുന്ന പത്രം എടുക്കാൻ താണതും കഴുത്തിൽ ആരും കാണാതെ മഞ്ഞച്ചരടിൽ കോർത്ത് താൻ ഇപ്പഴും അണിഞ്ഞ് നടക്കുന്ന താലി പുറത്തേക്ക് വീണിരുന്നു, അത് കാണും തോറും മനസ് അസ്വസ്ഥമായി തുടങ്ങി, ആ താലി ഒന്ന് കയ്യിൽ എടുത്ത് നോക്കി, എന്തിനെന്നറിയാതെ അപ്പോൾ രണ്ട് നീർത്തുള്ളികൾ കണ്ണിൽ ഉരുണ്ടുകൂടി കഴിഞ്ഞിരുന്നു, വേഗം ഡ്രസ്സിനുള്ളിലേക്ക് തന്നെ താലി ആരും കാണാത്ത വിധം ഒളിപ്പിച്ചു വച്ചു, വേഗം റൂമിൽ പോയി കുഞ്ചൂസിനെ നോക്കി..

ഇപ്പഴും ഉറക്കമാണ്, ചുണ്ടുകൾ നൊട്ടി നുണയുന്നുണ്ട്, മെല്ലെ അവനെ കാൺകെ ആ പെണ്ണ് എല്ലാം മറന്നു, ചുണ്ടിലൊരു വാത്സല്യത്തിൻ്റെ ചിരിയുമായി അങ്ങനെ നിന്നു…. സ്വയം മറന്ന്…

വൈകുന്നേരം ജെനി വന്നപ്പോൾ അന്നമ്മ ചേടത്തി പരാതിക്കെട്ടഴിച്ചിരുന്നു…. ഭക്ഷണം നേരാംവണ്ണം കഴിക്കാത്തതും മുറി വിട്ട് പുറത്തിറങ്ങാത്തതും ഒക്കെ ചേർത്ത്, ജെനി കുറേ ചീത്ത പറഞ്ഞു…

ഒന്നും മിണ്ടാതെ ചിരിച്ച് അതൊക്കെ നിന്ന് കേട്ടു, അല്ലെങ്കിലും ഇപ്പോ ഇവരെ ഉള്ളൂ സ്വന്തമായി ഇങ്ങനെ ചീത്ത പറയാനാണെങ്കിൽ കൂടിയും, അവസാനം ജെനി വജ്രായുധം എടുത്തു….

“”നമ്മളാരാ ചേടത്തി പറയാൻ അവൾടെ ആരുമല്ലല്ലോ ?? പിന്നെന്തിനാ നമ്മൾ പറയുന്നത് അവൾ കേൾക്കുന്നേ ??””

“” ജെനീ…… !!””

മിഴികൾ നിറച്ചു വിളിക്കുന്ന ആ വിളിയിൽ ഉണ്ടായിരുന്നു അവരുമായുള്ള ആ പെണ്ണിൻ്റെ ആത്മ ബന്ധം…. വേഗം മുറിയിലേക്കോടിപ്പോയ പാറുവിനെ നോക്കി അന്നമ്മച്ചേടത്തി ജെനിയോട് പറഞ്ഞു…

“”വേണ്ടീരുന്നില്ല മോളെ, പാവം അതിന് വിഷമായി ന്നാ തോന്നണേ, “”

“” വേണം ചേടത്തി… പാവായതോണ്ടാ അവൾക്ക് …….. ഇനിയെങ്കിലും ഇത്തിരി തൻ്റേടം വരട്ടെ….. “”

കുഞ്ചൂസിനെ കെട്ടിപ്പിടിച്ച് കരഞ്ഞു ആ പെണ്ണ്, ഇപ്പോ കുഞ്ചൂസിൻ്റെ പനിയൊക്കെ വിട്ടിരിക്കുന്നു, അവൻ മെല്ലെ പല്ലില്ലാത്ത മോണകാട്ടി പാറുവിനെ നോക്കി ചിരിക്കുന്നുണ്ട്…

“എനീറ്റോ അമ്മേടെ കുഞ്ചൂസ് …… പനിയൊക്കെ പോയി നല്ല മിടുക്കനായി ലോ…. “”

മെല്ലെ കമിഴ്ന്ന് മുട്ടുകുത്തി അപ്പഴേക്കും പാറുവിനടുത്തെത്തിയിരുന്നു അവൻ… മെല്ലെ അവളുടെ കവിളിൽ പല്ലില്ലാത്ത മോണ കൊണ്ട് കടിച്ച് അവൻ്റെ സ്നേഹം അറിയിക്കുന്നുണ്ടായിരുന്നു.

പിറ്റേ ദിവസം കുഞ്ചൂസിനെ അന്നമ്മച്ചേടത്തിയെ ഏൽപ്പിച്ച് പോവാൻ നേരം ഒരു നൂറാവൃത്തി ചൂടുണ്ടോ എന്ന് തൊട്ട് നോക്കുന്നുണ്ടായിരുന്നു പാറു…

“”ചേടത്തി മോന് വയ്യായ്ക വല്ലതും ഉണ്ടെങ്കി അപ്പോ വിളിക്കണേ! “”

“”ൻ്റെ കൊച്ചേ, ഈ പെണ്ണിനേം വിളിച്ച് പോണുണ്ടോ ?? ലോകത്തെവിടേം ഇല്ലാത്ത ഒരമ്മേം മോനും..””

“”എന്നെ പോലെ ഞാൻ മാത്രം തന്നെ കാണൂ ചേടത്തി….”” അതും പറഞ്ഞ് തിരിഞ്ഞപ്പോൾ ജെനി കണ്ടിരുന്നു ആ പെണ്ണിൻ്റെ കണ്ണിലെ വേദന..

“”വേഗം വാ “” എന്ന് പറഞ്ഞ് ധൃതി കൂട്ടുന്ന ജെനിയുടെ ഉള്ളിൽ ഇന്നലെ സദാശിവൻ സാർ പറഞ്ഞതായിരുന്നു അലയടിച്ച് പൊന്തുന്നത്, ഇന്ന് എന്തും സംഭവിക്കാം, എല്ലായിടത്തു കിട്ടുന്നതിനേക്കാൾ സാലറി ഇവിടെ കിട്ടുന്നുണ്ട്, ആ പെണ്ണിൻ്റെ ജിവിതത്തിൽ ദുരന്തങ്ങളുടെ പെരുവെള്ളപ്പാച്ചിലിൽ ഒരു കച്ചിത്തുരുമ്പാണ് ഈ ജോലി, ഇന്ന് ഒരു പക്ഷെ അതും……… ജെനി മൗനമായി അതെല്ലാം ഓർത്തു…

കൈത്തണ്ടയിൽ കിട്ടിയ പാറുവിൻ്റെ നുള്ളാണ് അവളെ ഓർമ്മകളിൽ നിന്ന് തിരികെ കൊണ്ടുവന്നത്

“” ടീ നീയേത് ലോകത്താ ദാ ബസ് വന്നു “””

ഓഫീസിൽ എത്തിയപ്പോൾ എല്ലാവരും തന്നെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു…

പാറു ജെനിയെ നോക്കിയപ്പോൾ അവൾ ചിരിച്ച് പറഞ്ഞു നിന്നോടെന്തിനോ സദാശിവൻ സാറ് അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട് ട്ടോ…..

“”എടീ എന്തേലും പ്രശ്നം ?? നീ പറയാത്തതാണോ??””

“” ഒന്നൂല്ലടാ നീ ചെല്ല്! ഞാനില്ലേ !!”” പാറു സദാശിവൻ സാറിൻ്റെ കാബിനിലേക്ക് അനുവാദം ചോദിച്ച് കയറി…

“”സർ എന്തിനാ വിളിപ്പിച്ചത്?””

“”ഓ…. പാർവ്വണ മാഡമോ…. മാഡത്തെ ഒന്നും പറയാൻ ഞാനാളല്ല… പുതിയ സി.ഒ എത്തിയിട്ടുണ്ട് ചെന്ന് ഇന്നലെ മുങ്ങിയതിൻ്റെ കാര്യ കാരണങ്ങൾ ബോധിപ്പിച്ചോളൂ””

“”സർ ഞാൻ…… എനിക്ക് “”

“”എനിക്കൊന്നു് ഇതിൽ ചെയ്യാനില്ല…. ഇപ്പോ ഒന്നും എൻ്റെ കയ്യിലല്ല കുട്ടി ചെന്നോളൂ”” ചീത്ത പറയുമെങ്കിലും നല്ല മനസാണ് സദാശിവൻ സാറിന് മുമ്പുള്ള മാനേജ്മെൻ്റിൻ്റ വിശ്വസ്ഥൻ ആയിരുന്നു, ഇപ്പോ അധികാര കൈമാറ്റം അദ്ദേഹത്തെ വെറും ഒരു ജോലിക്കാരൻ മാത്രമാക്കിയിരിക്കുന്നു..

വ്യസനപൂർവ്വം പാറു അത് മനസിലാക്കി, അവൾ ഉറക്കാത്ത കാലടിയോടെ സി.ഒ യുടെ മുറിയിൽ എത്തി….. മെല്ലെ വാതിൽ തട്ടി അനുവാദം ചോദിച്ചു…

“”കം ഇൻ”” എന്ന് കേട്ടതും മെല്ലെ ഉള്ളിലേക്ക് കയറി, അങ്ങോട്ട് തിരിഞ്ഞിരിക്കുകയായിരുന്നു സി.ഒ”

“”സർ “””

“യെസ്….”” എന്നു പറഞ്ഞ് തിരിഞ്ഞ ആളെ കണ്ട് ഒരു നിമിഷം അവൾ തറഞ്ഞ് നിന്നു പോയി..

വീഴാതിരിക്കാൻ മുന്നിലെ കസേരയിൽ മുറുക്കി പിടിച്ചു. കണ്ണിലാകെ ഇരുട്ടു കയറും പോലെ, ആരെ ഇനി ഒരിക്കലും കാണരുതെന്ന് വിചാരിച്ചോ അയാളിതാ മുന്നിൽ ……

മിഴികൾ അനുസരണക്കേട് കാട്ടാൻ തുടങ്ങിയിരുന്നു അപ്പഴേക്ക്, മിഴികൾ നിലത്തൂന്നി നിൽക്കുമ്പോൾ ആരും കാണാതെ നെഞ്ചോട് ചേർത്ത് സൂക്ഷിച്ച ഒരു താലി ഉള്ളിൽ അവളെ ചുട്ടു പൊള്ളിച്ചിരുന്നു……

തുടരും….

അടുത്ത ഭാഗം ഇടുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിച്ചു വായിക്കുവാൻ ഈ പാർട്ട് ലൈക്ക് കമന്റ് ചെയ്യുക, കഥയിടം എന്ന ഈ പേജ് ലൈക്ക് ചെയ്യുക…

രചന: നിഹാരിക നീനു