കണ്ണീർ പൂവിൻ്റെ കവിളിൽ തലോടി.. ഗോൾഡൻ ക്രൗൺ സ്വന്തമാക്കിയ ശ്രീനന്ദിൻ്റെ ഉഗ്രൻ പ്രകടനം

ഓരോ പ്രാവശ്യവും ടോപ് സിംഗറിൽ എത്തി പാട്ട് പാടി ആസ്വാദകരെ വിസ്മയിപ്പിക്കുകയാണ് കൊച്ചു മിടുക്കൻ ശ്രീനന്ദ്. ഇപ്രാവശ്യം മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കണ്ണീർ പൂവിൻ്റെ എന്ന് തുടങ്ങുന്ന അതിമനോഹരമായ ഗാനമാണ് ശ്രീനന്ദ് പാട്ടുവേദിയിൽ ആലപിച്ചത്. അനുപമമായ ആലാപനത്താൽ ഹൃദയം കീഴടക്കി മുന്നേറുന്ന ഈ മിടുക്കന് എല്ലാവിധ ആശംസകളും നേരുന്നു.

സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ, തിലകൻ, പാർവ്വതി തുടങ്ങിയവർ അഭിനയിച്ച കിരീടം എന്ന ചിത്രത്തിൽ എം.ജി.ശ്രീകുമാർ ആലപിച്ച മനോഹര ഗാനമാണിത്. കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾക്ക് സംഗീതം പകർന്നത് ജോൺസൻ മാസ്റ്റർ ആയിരുന്നു. ടോപ് സിംഗർ വേദിയിൽ ഗംഭീര ആലാപനത്തിലൂടെ എ ഗോൾഡൻ ക്രൗൺ നേടിയ ശ്രീനന്ദിൻ്റെ പെർഫോമൻസ് കാണാം..