ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി.. കൊച്ചു മിടുക്കി ദേവന ശ്രിയയുടെ സുന്ദര ശബ്ദത്തിൽ..വീഡിയോ

മലയാളികൾ ഹൃദയത്തോട് ചേർത്ത ഒരു മനോഹര ഗാനം ടോപ് സിംഗർ സീസൺ 2 ലെ കൊച്ചു മിടുക്കി ദേവന ശ്രിയയുടെ മധുര ശബ്ദത്തിൽ ഇതാ ഒന്ന് ആസ്വദിക്കാം.. ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി എന്ന് തുടങ്ങുന്ന അനശ്വര ഗാനം ദേവന ശ്രിയ മനോഹരമായി പാട്ടുവേദിയിൽ ആലപിച്ചു. മോളുടെ ശബ്ദമാധുരിയിൽ ഈ ഗാനം കേൾക്കാൻ ഒരു പ്രത്യേക ഫീലാണ്…

ഭരതൻ സംവിധാനം ചെയ്ത വൈശാലി എന്ന ചിത്രത്തിനായി കെ.എസ്.ചിത്ര ആലപിച്ച എക്കാലത്തെയും ഒരു നിത്യഹരിത ഗാനമാണിത്. ഒ.എൻ.വി.കുറുപ്പ് എഴുതിയ വരികൾക്ക് സംഗീതം പകർന്നത് ബോംബെ രവി ആയിരുന്നു. ദേവന ശ്രിയ മോളുടെ ടോപ് സിംഗറിലെ ഈ പെർഫോമൻസ് നിങ്ങൾക്ക് ഇഷ്ടമായാൽ തീർച്ചയായും അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത്. വീഡിയോ നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഷെയർ ചെയ്ത് എത്തിക്കൂ…