എന്റെ നോട്ടം താങ്ങാനാകാതെ പെണ്ണ് നാണത്തോടെ തലകുനിച്ചു….താടിയിൽ പിടിച്ചുയർത്തി ആ വിടർന്ന നാണം നിറഞ്ഞ കണ്ണുകളിൽ….

രചന : ഗായത്രി ദേവി

ജാനകി….

*************

പെണ്ണുടലിന്റെ അഴകളവുകൾ കൃത്യമായി ചേർത്ത് ദൈവം നിർമ്മിച്ച ശിൽപം പോലൊരു പെണ്ണ്….വിടർന്ന താമരയിതൾ പോലുള്ള കണ്ണുകൾ….മനോഹരമായ നാസിക….തുടുത്ത നാരങ്ങാ നിറത്തിലുള്ള കവിളുകൾ….ചാമ്പക്ക പോലുള്ള ചുണ്ടുകൾ….ഇടതൂർന്ന തലമുടി….ശംഖു തോൽക്കുന്ന കഴുത്തു….ഒതുങ്ങിയ മാറിടങ്ങൾ….ആലില വയർ….ഒതുങ്ങിയ നിതംബം….ഏതൊരാളും അവളുടെ പെൺഭംഗിയിൽ ലയിച്ചു പോകും….താഴത്തെ മനയിലെ ഗോപിനാഥൻ നായരുടെയും സരസ്വതിയമ്മയുടെയും ഒരേയൊരു മകൾ ആണവൾ…

ചെറുതിലെ തന്നെ നൃത്തത്തോടു ആയിരുന്നു അവളുടെ കമ്പം….അച്ഛനും അമ്മയും അവളുടെ ആഗ്രഹം സാധിച്ചു കൊടുത്തു…ഭരത നാട്യം..മോഹിനിയാട്ടം തുടങ്ങി രാജസ്ഥാനി വരെ അവൾ പഠിച്ചു….പ്രായപൂർത്തി ആയി കഴിഞ്ഞപ്പോൾ സ്വന്തം നിലയിൽ നൃത്ത ശൈലി തന്നെ അവൾ സ്വയം രൂപപ്പെടുത്തി….അവളുടെ നൃത്തം കണ്ടാൽ ….ആ കണ്ണുകളിൽ വിടരുന്ന ഭാവങ്ങൾ കണ്ടാൽ…നൃത്തത്തെ പറ്റി ഒന്നും അറിയാത്തവർ പോലും മതി മറന്നു കാണും…അത്രയും മനോഹാരിത ആയിരുന്നു….

അവൾ ഈ രഖുറാമിന്റെ പെണ്ണാണ്….പക്ഷെ…വെറും സ്വപ്നത്തിൽ മാത്രം മോഹിക്കാൻ ഭാഗ്യമുള്ളവൻ…അല്ലെങ്കിൽ ഉദിച്ച നക്ഷത്രം പോലുള്ള അവൾ ഈ പാവം കൃഷിക്കാരനെ കല്യാണം കഴിക്കുമോ….അവളുടെ ഒരു നൃത്തശില്പത്തിന് തന്നെ ലക്ഷങ്ങൾ ആണ് ലഭിക്കുന്നത്….എന്റെ വീടിന്റെ തൊട്ടടുത്ത് ആയതു കൊണ്ട് മാത്രം ആ ദേവതയെ എനിക്ക് ദിവസവും കാണാൻ കഴിയുന്നു…Bsc അഗ്രിക്കൾച്ചർ എടുത്തു കൃഷിയെ സ്നേഹിച്ചു മണ്ണിലേക്കിറങ്ങി….അതിൽ ഒരു കുറവും ഇന്നേ വരെ തോന്നിയിട്ടുമില്ല….

പാടത്തെ ചെളിയും ചേറും കുഞ്ഞുനാൾ മുതൽ തന്നെ എന്നും മനസ്സിന് ഒരു ഹരം ആയിരുന്നു…ഗവണ്മെന്റ് ടീച്ചേർസ് ആയ അച്ഛൻ ദിവാകരൻ നായരും ‘അമ്മ ലീലാമണിയും കൂടെ നിന്ന് പ്രോത്സാഹിപ്പിച്ചു…മികച്ച കർഷകനുള്ള അവാർഡൊക്കെ മണ്ണിൽ ജോലിയെടുക്കുമ്പോൾ കിട്ടുന്ന സംതൃപ്തിയുടെ നൂറിൽ ഒന്ന് പോലും തനിക്കു നൽകിയിട്ടില്ല….എന്നാലും പുരസ്കാരങ്ങൾ സന്തോഷ പൂർവം കൈപറ്റി…..ജൈവ കൃഷിയെ പ്രോത്സാഹിപ്പിച്ചു ….പറ്റാവുന്ന തരത്തിൽ പാടങ്ങൾ ഒക്കെ വാങ്ങി കൃഷി ചെയ്തു…ഒരുപാട് നല്ല മനസ്സുള്ള അമ്മമാരും ചേച്ചിമാരും ചേട്ടന്മാരും അച്ചന്മാരും ഒക്കെ കൂട്ടായി കൂടെ കൂടി….മനസ്സ് കൊണ്ട് നിറഞ്ഞു ജീവിക്കുന്ന ജീവിതം….എന്നിരുന്നാലും എന്റെ ജാനകിയെ കാണുമ്പൊൾ മനസ്സ് പതറി പോകുന്നു…ഇന്നേ വരെ ഒരു പെണ്ണിനോടും തോന്നിയിട്ടില്ല….അവളെ കാണുമ്പൊൾ ശരീരമാകെ വിയർത്തൊലിക്കുന്നു….തൊണ്ടയിൽ നിന്നും ശബ്ദം പുറത്തേക്കു വരുന്നില്ല….അവൾ നടന്നു വരുന്നത് തന്നെ കാണാൻ ഒരു അഴക് ആണ്…അരയന്ന നട….അടുത്ത് കൂടെ പോകുമ്പോൾ ഒരു സുഗന്ധം ഉണ്ട്….എന്റെ കൃഷ്ണ…..ആ സൗരഭ്യം ആവോളം മൂക്കു വിടർത്തി ആസ്വദിക്കാറുണ്ട്….കുഞ്ഞിലേ മുതൽ കാണുന്നത് കൊണ്ടാകും കാണുമ്പൊൾ ഒക്കെ രഖുവേട്ട സുഖമാണോ എന്ന് ചോദിച്ചു കൊണ്ട് പുഞ്ചിരി നൽകാറുണ്ട്…..

അതെ എന്ന് തലയാട്ടി നോക്കി നിൽക്കും അവൾ കണ്ണിൽ നിന്നും മറയുന്നതു വരെ….ഇത്രയും പേരും പുകഴും ഉണ്ടായിട്ടും അതിൽ അവൾ അഹങ്കരിച്ചു കണ്ടിട്ടില്ല….എല്ലാവരോടും വിനീതമായ പെരുമാറ്റം ആണ്….പെണ്ണിനിപ്പോൾ ഇരുപത്തിയഞ്ചു വയസ്സായി….എനിക്കാണേൽ ഇരുപത്തിയൊമ്പതും….

ഇത്രയും കാലത്തിനിടയിൽ അവള് ഗൗരി ദേവി ക്ഷേത്ര ദർശനം നടത്താൻ പോകുമ്പോൾ ഒക്കെ എന്റെ പട വരമ്പിൽ കൂടിയാണ് പോകുന്നത്….എന്റെ ആമ്പൽ കുളത്തിൽ നിന്നും വെളുത്ത ആമ്പൽ പൂക്കൾ ശേഖരിച്ചു കൊണ്ട് മന്ദം മന്ദം പ്രകാശം പരത്തി അവൾ കടന്നു പോകും….ഒരുപാടു പേര് ആരാധനയോടും ആഗ്രഹങ്ങളോടെയും അവളെ നോക്കി നിൽക്കാറുണ്ട്…അതൊന്നും തന്നെ ബാധിക്കുന്നില്ല എന്ന തരത്തിൽ നാടൻ പെൺകുട്ടിയായി എന്റെ ജാനകി കടന്നു പോകും..

ഇപ്പോൾ കുറച്ചായി കേൾക്കുന്നു ജാനു കുട്ടിക്ക് കല്യാണ ആലോചന നോക്കുന്നുണ്ടെന്ന്…അങ്ങ് ലണ്ടനിന്നും അമേരിക്കയിൽ നിന്നുമൊക്കെ കോടീശ്വരന്മാർ കുറേ കാത്തു നിൽക്കുന്നുണ്ടെന്ന്…

കൃഷ്ണ….എങ്ങനാ ഞാൻ പെണ്ണിനോട് പറയുന്നത്….ഈ പാവം കൃഷിക്കാരന്റെ മനസ്സിലെ ദേവതയാണ് പെണ്ണെ നീയെന്നു….ഇനി പറഞ്ഞാൽ അവൾ നിരസിച്ചാലോ…ഇപ്പോൾ നൽകുന്ന ചിരി കൂടെ നിർത്തില്ലേ….ആളുകൾ അറിഞ്ഞാൽ കാർക്കിച്ചു തുപ്പും….ആകാശത്തെ നക്ഷത്രത്തെ മോഹിച്ചെന്നും പറഞ്ഞു….പറയാതിരുന്നാൽ ഈ ജന്മം അവളെ മറന്നു മറ്റൊരു പെണ്ണിനെ സ്നേഹിക്കാനും കഴിയില്ല….അത്രക്കവൾ ആത്മാവിൽ നിറഞ്ഞു പോയി…..അവൾ തുടുത്ത പൊന്നിന്റെ നിറം ആണെങ്കിൽ ഞാൻ ഇരുനിറം ആണ്….അവിടെയും ചേരില്ല….

അച്ഛനും അമ്മയും കുറേയേറെയായി പറയുന്നു ഒരു കുട്ടിയെ കൊണ്ട് കൊണ്ട് വായോ മോനെന്ന്…അവർക്കു കൂട്ടിനു ഒരു മോൾ വേണമെത്രെ…കളിപ്പിക്കാൻ പേരക്കുട്ടികൾ വേണമെത്രെ….വയസ്സ് ഏറി പോകുന്നു എനിക്കന്നു….എന്താ അച്ഛനോടും അമ്മയോടും മറുപടി പറയേണ്ടത്….അവരുടെ പൊന്നുമോൻ ഒരു ദേവതയെ കൊതിക്കുന്നു എന്നോ….

ഇന്ന് വെള്ളിയാഴ്ച ആണ്….അവൾ രാവിലെ വരും ആമ്പൽ പൂവ് പറിക്കാൻ..ദേവിക്ക് സമർപ്പിക്കാൻ…ഞാനും കുളക്കടവിൽ കാത്തു നിന്ന്….ഇന്ന് എന്തായാലും പറയണം അവളോട്….ഈ പാവം ചെറുക്കന്റെ മിന്നു സ്വീകരിക്കുമോ എന്ന്….കോടീശ്വരൻ അല്ലെങ്കിലും ഒരു ദേവതയെ പോലെ നോക്കാൻ എനിക്കും കഴിയുമെന്ന്….അതി രാവിലെ എഴുനേറ്റു കാത്തു നിന്നതു കൊണ്ടാണെന്നു തോന്നുന്നു….സമയം അങ്ങട് പോകുന്നില്ലന്നെ….നിമിഷങ്ങളൊക്കെ യുഗങ്ങൾ പോലെ….പെട്ടെന്ന് കാട്ടിലൂടെ ആ സുഗന്ധം ഒഴുകിയെത്തി…..അതെ അവൾ വരികയാണ്…ഇന്ന് ഏറെ മനോഹരി ആയിട്ടുണ്ട്….പച്ച നിറത്തിലുള്ള പട്ടു പതിച്ച ദാവണിയും അതിനു ചേരുന്ന പാവാടയും ബ്ലൗസും….കാതുകളിൽ ജിമിക്കി കമ്മൽ….കൈകളിൽ കല്ല് പതിച്ച വളകൾ….അവൾ പതിയെ നടന്നു അടുക്കുകയാണ്….

കൃഷ്ണ….തൊണ്ട വരളുന്നല്ലോ…..ഞാൻ എങ്ങനാ അവളോട് പറയേണ്ടത്…അവൾ അരികിൽ എത്താറായി….പരവേശം മൂത്ത ഞാൻ കുറച്ചു വെള്ളം കൈകുമ്പിളിൽ എടുത്തു കുടിച്ചു….ഇല്ല വെപ്രാളം മാറുന്നില്ല….ആകെ എന്തോ പോലെ….ഇന്നും ഒന്നും പറയാൻ കഴിയില്ല എന്ന് മനസ്സിലായി….എന്റെ തല താണു….കണ്ണുകളിൽ ഉണ്ടായ നീർത്തിളക്കം കുളത്തിലേക്ക് പതിച്ചു….അവൾ അരികിൽ എത്തിയിരിക്കുന്നു…..

രഖുവേട്ട….എന്തേ കുളത്തിലാണോ ഇപ്പോൾ താമസം….അതിരാവിലെ ഇവിടെന്താ പണി….

അവളുടെ തേനൊഴുകുന്ന ശബ്ദത്തിനു വിളറിയ ചിരിയോടെ ഞാൻ പറഞ്ഞു…

രാവിലെ എന്റെ ദേവതയെ കണികാണാൻ വന്നതാ…അപ്പോൾ ആകെ പരവേശം….അതിപ്പോൾ എന്നും അങ്ങനെ….തന്നെ…അവളുടെ മുഖത്ത് നോക്കാൻ പോലും പറ്റുന്നില്ല…എന്നാലും അവളെ കാണാൻ അറിയാതെ ഓടി വരാറുണ്ട്….

പെണ്ണിന്റെ താമര നയങ്ങളിൽ ഒരു തിരയിളക്കം….അവൾക്കു മനസ്സിലായോ….അവൾ ദേഷ്യപെടുമോ….എന്നാൽ എന്നെ അതിശയിപ്പിച്ചുകൊണ്ടു കൊലുന്നനെ അവൾ ചിരിച്ചു….എന്നിട്ടു പറഞ്ഞു…

അതെയോ….രഖുവേട്ടൻ കാത്തു നിൽക്കുന്ന കുട്ടിയാണേൽ അത് ദേവത തന്നെ ആയിരിക്കും….അല്ലാതെ ആർക്കാ ഈ സ്നേഹം കിട്ടാൻ ഭാഗ്യമുള്ളേ…

അവസാനത്തെ വരികളിൽ വിഷാദം നിഴലിച്ചുവോ…ഞാൻ അവളുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി….അവിടെ ഒരു വിഷാദം പോലെ…എന്റെ നോട്ടം താങ്ങാൻ കഴിവില്ലാത്ത പോലെ അവൾ മിഴികൾ താഴ്ത്തി കൊണ്ട് ചോദിച്ചു….

രഖുവേട്ടന് വിരോധമില്ലേൽ എനിക്ക് വെള്ളാമ്പൽ പറിച്ചു തരുമോ….ഇന്ന് കൈയെത്തുന്ന ദൂരത്തു ഒന്നും തന്നെയില്ല…..

എനിക്കെന്താ വിരോധം പെണ്ണെ….നിനക്കായി മാത്രമല്ലെ ഞാൻ കാത്തു നിന്നതു തന്നെ…എന്ന് മനസ്സാൽ പറഞ്ഞു കൊണ്ട് പെണ്ണിന് പൂ പറിച്ചു നൽകി…മനഃപൂർവമെന്നോണം അവളെ പൂ പോലുള്ള കൈകളിൽ ഒന്ന് തൊട്ടു…പെണ്ണ് ഒന്ന് പിടഞ്ഞു….കുറുകിയ മിഴികളോടെ എന്നെ ഒരു നോട്ടം…എന്തോ ഒരു പ്രേരണയാൽ അവളുടെ കൈകളിൽ പിടിച്ചു നെഞ്ചോടു ചേർത്ത്…അവൾ ആകെ നടുങ്ങി പോയി…ദേഷ്യപെടുന്ന് വിചാരിച്ച ഞാൻ പ്രതീക്ഷിച്ചതല്ല നടന്നത്…

കുറുകിയ ശബ്ദത്തോടെ പെണ്ണ് പറയുവാ…

വിടു രഖുവേട്ട….ഏട്ടന്റെ ദേവത ഇത് കണ്ടാൽ സഹിക്കില്ല കേട്ടോ…നമ്മളൊക്കെ പാവം കുട്ടികളാ…വെറുതെ കളിയാക്കണ്ട കേട്ടോ….

എന്റെ കൈകൾ കുറച്ചു കൂടി മുറുകിയതെ ഉള്ളൂ…അവളെ ഒന്ന് കൂടി നെഞ്ചോരം ചേർത്ത്….അവളുടെ ഹൃദയ താളം ഇപ്പോൾ എന്റെ നെഞ്ചിലാ….പതിയെ വിളിച്ചു…

പെണ്ണെ…..

പിടച്ചിലോടെ അവൾ മിഴികൾ ഉയർത്തി നോക്കി….എന്റെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന പ്രണയം അവൾക്കു മനസ്സിലാകുമോ…..

അവളുടെ മിഴികൾ നിറഞ്ഞിരിക്കുന്നു….പതിയെ ചൂണ്ടു വിരലിൽ ആ നീര്തുള്ളികൾ തട്ടി തെറിപ്പിച്ചു….എന്നിട്ടു കാതോരം പറഞ്ഞു…

എന്റെ ദേവത നീയാണ് പെണ്ണെ….നിനക്കായി മാത്രാണ് കഴിഞ്ഞ പതിനഞ്ചു വർഷമായി ഈ കുളക്കടവിൽ കാത്തു നിൽക്കുന്നത്….ധൈര്യമില്ല പെണ്ണെ…നിന്നോട് പറയാൻ…..നിന്നെ ആഗ്രഹിക്കുവാൻ ഉള്ള അർഹത ഉണ്ടോന്നു കൂടെ അറിയില്ല….പക്ഷെ ഈ നെഞ്ചോരം നീ മാത്രേ ഉള്ളൂ….എന്റെ പെണ്ണായി പോരുന്നോ….ഈ ചേറിന്റെ മണം നിനക്കിഷ്ടപെടുമോ പെണ്ണെ….ഇടറിയ ശബ്ദത്തോടെ ഞാൻ ചോദിച്ചു…അവൾ എന്നെ തള്ളി മാറ്റി …പിടഞ്ഞു മാറി …അവളുടെ കണ്ണുകളിലെ ഭാവം എനിക്ക് അന്യമായിരുന്നു….ഒരു അക്ഷരം മറുപടി പറയാതെ അവൾ ഒറ്റപ്പോക്ക്….

ജാനുട്ടി…എന്ന വിളിക്കു പോലും തിരിഞ്ഞൊരു നോട്ടം നൽകിയില്ല….ഞാൻ തളർന്നു പോയി…അവിവേകം ആയോ കൃഷ്ണ….വേണ്ടായിരുന്നു ഒന്നും….ഒരു അന്യ പുരുഷൻ നെഞ്ചോരം വലിച്ചു ചേർത്ത് നിർത്തിയാൽ ഏതു പെണ്ണിനാണ് ക്ഷെമിക്കാൻ പറ്റുന്നത്….പമ്പര വിഡ്ഢി ആണ് ഞാൻ…ആഗ്രഹിക്കുന്നതിനും ഒരു പരിധി ഇല്ലേ….

ഞാൻ എന്ത് ചെയ്യണം എന്നറിയാതെ പാടത്തേക്കു പോയി…കള പറിക്കുമ്പോഴും എല്ലാവരോടും സംസാരിക്കുമ്പോഴും എല്ലാം ഉള്ളിൽ തീ ആയിരുന്നു….ഇത്രയും നാൾ കെട്ടിപ്പൊക്കിയ ഇമേജ് ഒക്കെ തകർന്നടിയുന്ന നിമിഷം എപ്പോളും കടന്നു വരാം …അച്ഛന്റെയും അമ്മയുടെയും മുഖത്ത് എങ്ങനാ നോക്കേണ്ടത്….എന്ത് മറുപടിയാണ് കൊടുക്കേണ്ടത്….താഴത്തു വീട്ടിൽ ഗോപിനാഥൻ നായർ തന്നെ വെറുതെ വിടില്ല….അയാളുടെ പണക്കൊഴുപ്പിൽ ഉരുണ്ടു നടക്കുന്ന കൂലി പടക്ക് ഇന്നത്തെ അങ്ക കോഴി ഞാൻ തന്നെ ആയിരിക്കും….ആകെ വേവലാതി നിറഞ്ഞ നിമിഷങ്ങൾ….വൈകുന്നേരം ആയിട്ടും ഒന്നും സംഭവിച്ചില്ല….ചിലപ്പോൾ രാത്രി ആകാൻ അയാൾ കാത്തു നിൽക്കുന്നുണ്ടാകും….മറ്റുള്ളവർ അറിഞ്ഞാൽ അയാൾക്കും മകൾക്കും അല്ലെ നാണക്കേട്…

ഏറെ ഭയത്തോടെ വീട്ടിലേക്കു പോയി…..വിസ്തരിച്ചു കുളിച്ചു…ചിലപ്പോൾ, നാളത്തെ പ്രഭാതം അന്യമായാലോ….അമ്മയോടും അച്ഛനോടും കുശലം പറഞ്ഞു….ഇല്ല…ആരും ഒന്നും അന്വേഷിച്ചു വന്നില്ല….ഇനിയിപ്പോൾ ജാനുട്ടി വല്ല കടും കൈയും ചെയ്തോ കൃഷ്ണ…ഇഷ്ടമില്ലാതെ അവളെ കെട്ടിപിടിച്ചതിനു…..ശെയ്….അങ്ങനൊന്നും ചെയ്യില്ല….ഒന്ന് കെട്ടിപ്പിച്ചല്ലേ ഉള്ളൂ..അതിനിപ്പോൾ എന്താ….ഞാൻ എന്താ ഇങ്ങനൊക്കെ ചിന്തിക്കുന്നേ…..

കിടന്നിട്ടു ഉറക്കം വന്നില്ല…..അവളെ ഒന്ന് കാണണം….എന്താ വഴി…രണ്ടും കല്പിച്ചു മനക്കലേക്കു നടന്നു….മതിലൊക്കെ ചാടി കടന്നു….തടിമാടന്മാർ മുന്നിലൂടെ ഉലാത്തുന്നുണ്ട്….കൈയിൽ കിട്ടിയാൽ തവിടു പൊടിയാകും….കള്ളനെന്ന പേര് കൂടെ ആകും….എന്തായാലും ജാനുട്ടിയെ കണ്ടിട്ടേ പോകൂ…..ഇനിയും ഈ ടെൻഷൻ സഹിക്കാൻ വയ്യ….അവളുടെ മുറി മുകളിലാണ്….

കുഞ്ഞുനാളിൽ കണ്ടിട്ടുണ്ട്…ആ ഊഹം വച്ച് ടെറസ്സിലേക്കു ചാടി മൂവാണ്ടൻ മാവിന്റെ കൊമ്പു വഴി….നല്ല അസ്സല് ചാട്ടം….എന്റെ കൃഷ്ണ….ഇതിപ്പോൾ എന്തൊക്കെയാ കാട്ടി കൂട്ടുന്നെ…..കാത്തോണേ ഭഗവാനെ….അവളുടെ മുറി തപ്പിപിടിച്ചു ചെന്ന്….AC ഉണ്ടായിട്ടും പെണ്ണ് അത് വൈകാതെ ജനലും തുറന്നിട്ട് ഉറങ്ങുവാ….എന്താ ഒരു ചന്ദം എന്റെ പെണ്ണ് ഉണങ്ങുന്നതു കാണാൻ….

അയ്യോ കൃഷ്ണ…ഇതിപ്പോൾ എങ്ങനാ പെണ്ണിനെ ഉണർത്തുക….കൈയിൽ കരുതിയിരുന്ന ആമ്പൽ പൂവ് എടുത്തു പുറത്തേക്കു ഇട്ടു തട്ടി വിളിച്ചു…

പെണ്ണ് ഞെട്ടി ഉണർന്നു….നിലവിളിക്കും മുന്നേ കാല് പിടിച്ചു…

ജാനുട്ടി നിലവിളിക്കല്ലേ…ഞാനാ രഖുറാം….
പെണ്ണ് കണ്ണും കൂർപ്പിച്ചു നോക്കുന്നുണ്ട്….

ദേഷ്യത്തോടെ എണീറ്റ് വന്നു വാതിൽ തുറന്നു…..ഞാൻ പതിയെ ടെറസ്സിലേക്കു ചെന്ന്….പെണ്ണ് തലമുടിയൊക്കെ അഴിച്ചിട്ടു നൈറ്റ് ഡ്രെസ്സിൽ അങ്ങ് വിളഞ്ഞു പാകമായ നെൽ കണി പോലെ നിക്കുന്നു….

ഓഹ്….ഇതിപ്പോൾ മിക്കവാറും പീ-ഡനത്തിനാകും ഇവളുടെ അച്ഛൻ എന്നെ കൊ-ല്ലുന്നതു….എന്റെ നോട്ടം കണ്ടിട്ട് പെണ്ണിന് ദേഷ്യം കൂടി നേരെ അടുത്ത് വന്നു ചെവിയിൽ ഒരു പിടിത്തം….

എന്റെ കൃഷ്ണ….കട്ടുറുമ്പിന്റെ കടി പോലും ഇത്രയ്ക്കു തരിപ്പ് കാണില്ല….ഞാൻ വേദനയോടെ പെണ്ണിന്റെ കൈ പിടിച്ചു മാറ്റി….പെണ്ണ് നിന്ന് വിറയ്ക്കുവാ…..ഒരു അക്ഷരം പറയുന്നില്ല…..ഇതിപ്പോൾ രണ്ടു ചീത്ത എങ്കിലും പറഞ്ഞിരുന്നേൽ മനുഷ്യന്റെ ഉള്ളിലെ തീ കെട്ടേനെ….ഞാൻ ദയനീയമായി അവളെ നോക്കി…വല്യ കുഴപ്പം ഒന്നുമില്ല…ഒന്ന് കൂടി പെണ്ണിനെ വലിച്ചങ്ങു നെഞ്ചോടു ചേർത്ത്…പെണ്ണ് കുതറുന്നുണ്ട്….വിടില്ല നിന്നെ….എന്നിട്ടു ചെവിയോരം പറഞ്ഞു…ഒന്നുകിൽ ഇഷ്ടമാണെന്നു പറയ്….ഇല്ലെങ്കിൽ ഇല്ലെങ്കിൽ എന്നൊന്നും ഇല്ല ഇഷ്ടമാണെന്നു മാത്രം പറഞ്ഞെ പറ്റൂ…..എനിക്കിനീം ഇങ്ങനെ ഉരുകാൻ വയ്യ….

പെണ്ണ് എന്നെ അതിശയിപ്പിച്ചു കൊണ്ട് ഇറുകെ കെട്ടിപിടിച്ചു….ഞാൻ ഒന്ന് കൂടി കൺചിമ്മി നോക്കി….ഇതിപ്പോൾ സ്വപ്നം ഒന്നും അല്ലല്ലോ….അല്ലെന്നു

ഉള്ളെനെ ഉടനെ തെളിവ് കിട്ടി….പഹയത്തി എന്റെ നെ-ഞ്ച് ക-ടിച്ചു പ-റിച്ചു…വിളിക്കാനും പറ്റണില്ല….വേദനയും സഹിക്കാൻ പറ്റാതെ ഞാൻ ചു-ണ്ടു ക-ടിച്ചു പി-ടിച്ചു….അപ്പോൾ എന്റെ പെണ്ണ് പറയുവാ…

ഇപ്പോൾ എങ്കിലും തോന്നിയല്ലോ ദുഷ്ട നിനക്ക്….എത്ര വര്ഷമായി കാത്തിരിക്കുവാന്നോ….ഈ നെഞ്ചോരം ഇങ്ങനെ നില്ക്കാൻ ….ഒന്ന് വായ തുറന്നു പറഞ്ഞൂടെ….ഇതിപ്പോൾ എത്ര വർഷമാ പോയെ…

എന്റെ കൃഷ്ണ….എന്തായി കേൾക്കണേ…നിന്റെ മായ വല്ലതും ആണോ…വെറുതെ കളിപ്പിക്കല്ലേ ഈ പാവത്തിനെ…..

അപ്പോൾ കേട്ട് എന്റെ പെണ്ണിന്റെ സ്വരം…..പൊടി മീശക്കാരൻ ആയപ്പോൾ ആദ്യമായി വെള്ളാമ്പൽ പറിച്ചു കൊടുത്ത അന്ന് കേറിയതാണെന്നു അവളുടെ ഹൃദയത്തിൽ….

പിന്നെ കാത്തിരുന്നത്….കല്യാണക്കാര്യം പറഞ്ഞ അച്ഛനോട് മനസ്സിലെ ഇഷ്ടം തുറന്ന് പറഞ്ഞു സമ്മതം വാങ്ങി കാത്തിരുന്നത് വരെ….

അപ്പോൾ തോന്നിയ കുറുമ്പിൽ ചോദിച്ചു…

പെണ്ണെ ഞാൻ നിന്നോട് ഇഷ്ടമാണെന്നു പറയാതെ വേറെ ആരെങ്കിലും കല്യാണം കഴിച്ചിരുന്നേൽ എന്ത് ചെയ്തേനെ….

ഒരിടി ആയിരുന്നു വയറിൽ….എന്നിട്ടു പറയുവാ….ചുമ്മാ ഇരിക്കെ ഉള്ളെന്ന്….തട്ടി കൊണ്ട് വന്നെങ്കിലും അവളുടെ ആക്കിയേനെ എന്ന്…

ചിരിയോടെ പെണ്ണിനെ നെഞ്ചോരം ചേർത്ത് പിടിച്ചു….ആ കണ്ണുകളിലേക്കു ഉറ്റു നോക്കി…..എന്റെ കൃഷ്ണ എന്നാലും ഇത്രേം വർഷങ്ങൾ വെറുതെ പോയല്ലോ……എന്റെ നോട്ടം താങ്ങാനാകാതെ പെണ്ണ് നാണത്തോടെ തലകുനിച്ചു….താടിയിൽ പിടിച്ചുയർത്തി ആ വിടർന്ന നാണം നിറഞ്ഞ കണ്ണുകളിൽ എന്റെ പ്രണയത്തിന്റെ ചൂടാർന്ന ചുംബനം പകർത്തു നൽകികൊണ്ട് ഞാൻ അവളെ പിടി വിട്ടു ദൂരേക്ക് മാറി….പെണ്ണ് കൂമ്പിയ മിഴികൾ തുറക്കാതെ അങ്ങനെ തന്നെ നിക്കുവാന്…..

പിന്നെ എല്ലാം പെട്ടെന്നായിരുന്നു…..ഏവരും അസൂയയോടെയും കൊതിയോടെയും നോക്കി നിൽക്കുമ്പോൾ എന്റെ ജാനുട്ടിയെ ഞാൻ ആലില താലി അണിയിച്ചു എന്റെ മാത്രം സ്വന്തമാക്കി….സീമന്തരേഖയിൽ സിന്ദൂരം ചാർത്തി എന്നിലെ പാതിയാക്കി….. ഇനിയങ്ങോട്ട് ഇത്രയും നാൾ കാത്തു സൂക്ഷിച്ചിരുന്ന പ്രണയത്തിന്റെ എല്ലാ ഭാവങ്ങളും പകർന്നു കൊടുത്തു കൊണ്ട് എന്റെ പെണ്ണിനോടൊപ്പം ജീവിക്കാൻ തുടങ്ങുകയാണ്…..

ലൈക്ക് കമന്റ് ചെയ്യണേ…

അവസാനിച്ചു….

രചന : ഗായത്രി ദേവി