എന്തേ ഒന്നും മിണ്ടാത്തേ എന്നോട്… എന്റെ ഈ അവസ്ഥ കണ്ടപ്പോൾ വിഷമം തോന്നിയോ… എനിക്കൊരു വിഷമവും ഇല്ലാ…

രചന : ദേവൻ

ഒരിക്കൽ അച്ഛനും അമ്മക്കും ഒപ്പം ബസിൽ യാത്ര ചെയ്യുകയായിരുന്നു …. എനിക്കും അച്ഛനും ഇരിക്കാൻ സീറ്റ് കിട്ടി… അമ്മക്ക് മാത്രം ഇരിക്കാൻ സീറ്റ് കിട്ടിയില്ല…

പെട്ടെന്ന് ‘അമ്മ വീഴാൻ പോയി… അപ്പൊ ഒരു പെൺകുട്ടി അമ്മയേ പിടിച്ചു… ആ കുട്ടി ഇരുന്ന സീറ്റിൽ അമ്മയേ ഇരുത്തി… അമ്മായിക്ക് വല്ലതും പറ്റിയോ… ഇല്ലാ മോളെ… കുഴപ്പം ഒന്നും ഇല്ലാ… മോള് ഇവിടെ ഇരുന്നോ… ‘അമ്മ എഴുന്നേറ്റ് നിന്നോണം…

വേണ്ടാ അമ്മായി… അമ്മായി ഇരുന്നോ…

എനിക്ക് കുഴപ്പം ഒന്നുമില്ലാ നിൽക്കാൻ….ആ കുട്ടി അടുത്ത സ്റ്റോപ്പിൽ ഇറങ്ങി… മുഖം കാണാൻ കഴിഞ്ഞില്ല എനിക്ക്…

അന്നത്തെ ദിവസം അമ്മക്ക് ആ കുട്ടിയെ പറ്റി പറയാൻ ഉണ്ടായിരുന്നുള്ളു…

ഇതുപോലെയുള്ള നല്ല മനസ്സ് ഉള്ള കുട്ടികളെ കാണാൻ കഴിയില്ലാ… ആ കുട്ടിയുടെ പേര് ഒന്ന് ചോദിക്കാൻ പോലും കഴിഞ്ഞില്ല എന്ന് ‘അമ്മ അച്ഛനോട് പറഞ്ഞു…

അപ്പോഴും എന്റെ മനസ്സിൽ അവളുടെ മുഖം ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോ എന്നാ വിഷമം ആയിരുന്നു….

പിറ്റേ ദിവസം തൊട്ട് ആ ബസിൽ കയറാൻ തുടങ്ങി…

അവളെ കണ്ടാൽ ഒരു താങ്ക്സ് പറയണം

അതോട് കൂടി അവളുടെ മുഖം ഒന്ന് കാണുകയും ചെയ്യാല്ലോ എന്ന് വെച്ചിട്ട്…

ഒരു മാസത്തോളം ആ ബസിൽ തന്നെ യാത്ര ചെയ്തു…

അവളെ മാത്രം കണ്ടില്ല…

ആകെ ഉണ്ടായിരുന്ന അടയാളം അവളുടെ മുടി ആയിരുന്നു…

പല പല ചിന്തകൾ മനസ്സിൽ കയറി വന്നു….

ഇനി അവൾ ആ മുടി വെട്ടി കുറച്ചിട്ടുണ്ടാവുമോ.

അത് കാരണം ആവോ എനിക്ക് മനസ്സിലാക്കാൻ കഴിയാത്തത്… അതോ അവളുടെ കല്യാണം കഴിഞ്ഞിട്ടുണ്ടാവുമോ… അതോ അവൾക്ക് എന്തെങ്കിലും അസുഖം വന്നിട്ടുണ്ടാവുമോ…

ആകെ ഒരു പ്രാന്ത് പിടിക്കുന്ന അവസ്ഥയിൽ ആയി പോയി ഞാൻ….

ഒരിക്കലും കാണാത്ത ആ മുഖം എന്നിലെ ഉറക്കം വരെ കളഞ്ഞു., എങ്ങനെയെങ്കിലും കണ്ടു പിടിക്കണം… എങ്ങനെ കണ്ടു പിടിക്കും… എവിടെ നിന്ന് തുടങ്ങും.. ഒരു പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ… കൂട്ടുകാരനോട് ഈ കാര്യം പറയാം…

അവൻ സ്ഥലത്തെ വായ്നോക്കി ആണ്.,

അവനോട് പറഞ്ഞാൽ എന്തെങ്കിലും ഒരു വിവരം കിട്ടും…

അവനോട് പറഞ്ഞു… പക്ഷെ ഒരു ഉപകാരവും ഉണ്ടായില്ല… ഒരു വർഷം കടന്നു പോയി… എനിക്ക് ജോലിയൊക്കെ കിട്ടി നല്ല നിലയിൽ ആയി… വീട്ടിൽ പെണ്ണ് കെട്ടാൻ പറഞ്ഞ് നിർബദ്ധം പിടിച്ചു തുടങ്ങി…. അപ്പോഴും അവൾ ആയിരുന്നു മനസ്സിൽ.

കാണാൻ ഏറെ ആഗ്രഹിച്ച അവളുടെ മുഖം ആയിരുന്നു മനസ്സ് നിറയെ….

ഒരു ദിവസം കൂട്ടുക്കാരൻ എന്നെ വിളിച്ചു… എടാ നീ ഫ്രീ ആണോ… ഫ്രീ ആണെങ്കിൽ എനിക്ക് നിന്നെ ഒന്ന് അത്യാവശ്യമായി കാണണം… ഞാൻ നിന്റെ ഓഫീസിന്റെ പുറത്ത് ഉണ്ട്… ഞാൻ ഇപ്പൊ വരാം…

നീ അവിടെ നിക്ക്….

എന്താടാ കാര്യം… നീ എന്താ പറയാൻ ഉണ്ടെന്ന് പറഞ്ഞത്… നീ ഈ ബൈക്കുമെ കയറ്…

നമ്മുക്കൊരു സ്ഥലം വരെ പോയിട്ട് വരാം…

എവിടെക്കാടാ പോവുന്നെ…

അതൊക്കെ പറയാം…

നീ കയറി ഇരിക്ക്…

ഡാ ഇതാരുടേയാ വീട്… നീ ഉള്ളിലോട്ട് കയറ്…

നീ ഇത്രയും നാൾ ഒരാളുടെ മുഖം കാണണം എന്ന് പറഞ്ഞില്ലേ… അയാൾ അവിടെ ഉണ്ട്… നീ മുത്ത് ആണ് അളിയാ … സന്തോഷം ആയടാ…

ഞാൻ കയറി നോക്കട്ടെ…

ഉള്ളിൽ കയറി നോക്കി… പെട്ടെന്ന് ഷോക്ക് ആയി പോയി…ഞാൻ പെട്ടെന്ന് പുറത്തേക്ക് വന്നു

അളിയാ അവൾക്ക് എന്താ പറ്റിയത്… ഡാ അവൾക്കൊരു ആക്സിഡന്റ് ഉണ്ടായി…

അവളുടെ രണ്ട് കാലും മുറിച്ചു കളയേണ്ടി വന്നു… ഞാൻ ഇത് അറിഞ്ഞിട്ട് കുറേ നാൾ ആയി…

നിന്നോട് പറയണ്ട എന്ന് കരുതി…

ഞാൻ നിന്റെ കൈയിൽ നിന്ന് ഇടക്ക് പൈസ വേടിക്കാറില്ലേ… അതൊക്കെ ഇവൾക്ക് വേണ്ടി ആയിരുന്നു… ഇവൾ ആണ് എന്നോട് നിന്നെ കാണണം എന്ന് പറഞ്ഞത്… ഞാൻ നിന്നെ പറ്റി ഇവളോട് എല്ലാം പറഞ്ഞിട്ടുണ്ട്… നീ അവളുടെ അടുത്തേക്ക് ചെല്ല്…

അവളോട് പോയി എന്തെങ്കിലും സംസാരിക്ക്

ഞാൻ എന്താ സംസാരിക്കാ അവളോട്… നിന്റെ മനസ്സ് തുറക്ക് അവളുടെ മുമ്പിൽ…

ഞാൻ നേരെ അവളുടെ അടുത്തേക്ക് കയറി…

ഒന്നും മിണ്ടാൻ കഴിഞ്ഞില്ല അവളോട്…

എന്തെ ഒന്നും മിണ്ടാത്തെ എന്നോട്… എന്റെ ഈ അവസ്ഥ കണ്ടപ്പോൾ വിഷമം തോന്നിയോ…

എനിക്കൊരു വിഷമവും ഇല്ലാ… വിഷമിച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ., എന്തിനാ വെറുതെ വീട്ടുകാരെയും കൂടി വിഷമിപ്പിക്കുന്നെ…

അതോണ്ട് ഞാൻ എപ്പോഴും ചിരിക്കുകയുള്ളു…

അതെ ഞാൻ സമ്മതം ഒന്നും ചോദിക്കുന്നില്ല ഞാൻ അങ് കൊണ്ട് പോവാ നിന്നെ എന്റെ ജീവിതത്തില്ലേക്ക്… സന്തോഷം ആയാലും ദുഃഖം ആയാലും നമ്മുക്കൊരുമിച്ച് നേരിടാം… ഞാൻ ഉണ്ടാവും എന്നും നിന്റെ കൂടെ….

എനിക്ക് നിന്റെ സമ്മന്തം വേണ്ടാ… നിന്റെ വീട്ടുക്കാരുടെ സമ്മതം മാത്രം മതി… അവർ സമ്മതിക്കും… ഞാൻ വരും നിന്നെ കൊണ്ട് പോവാൻ… ഇനിയുള്ള ജീവിതം നമ്മുക്കൊരുമിച്ച് ജീവിച്ചു തീർക്കാം…

ഞാനൊരു ബാധ്യത ആയി മാറും ചേട്ടന്… ഇല്ലാ എനിക്ക് നീ ഒരിക്കലും ഒരു ബാധ്യത ആയി മാറില്ല… നമ്മൾ സന്തോഷമായിത്തന്നെ ജീവിക്കും…

നിന്നെയും കൊണ്ട് ഞാൻ പോവും….

പുതിയൊരു ജീവിതം തുടങ്ങാൻ…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ദേവൻ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top