ദേ.. ഡീ.. നിന്നെ നോക്കി അവിനാഷ് നിക്കുന്നു.. എനിക്ക് തോന്നുന്നത് അവനു നിന്നെ ഇഷ്ടം ആണെന്നാ….

രചന : Treesa George

അറിയാതെ പോയത്

******************

ദേ ഡീ.നിന്നെ നോക്കി അവിനാഷ് നിക്കുന്നു.

എനിക്ക് തോന്നുന്നത് അവനു നിന്നെ ഇഷ്ടം ആണെന്ന് ആണ് . ഇന്നലെയും അവൻ അവിടെ നിൽപ്പുണ്ടായിരുന്നു.

ഇതും പറഞ്ഞു ആവണി അവളുടെ കൈയിൽ തട്ടി.

അവൾ നാണിച്ചു ചിരിച്ചു. പോടീ. എന്നെ ഒന്നും അല്ല. നിന്നെ ആവും.

അയ്യടി മോളെ. അതു പറയുമ്പോഴും പെണ്ണിന്റെ ഒരു നാണം കണ്ടില്ലേ.

എന്നാ ശെരി ഞാൻ സുമ്പ ക്ലാസിനു പോയിട്ട് വരാം.

നിങ്ങൾ സംസാരിക്കു.

ആവികയുടെ അടുത്തേക്ക് അവിനാഷ് വന്നു.

പെട്ടെന്ന് അവൻ ചോദിച്ചു.

നീയും ആവണിയും ഒരുമിച്ചു പഠിച്ചത് ആണല്ലേ.

അതെ.

നിങ്ങള് ചെറുപ്പം തൊട്ടെ എല്ലാ ക്ലാസ്സിലും ഒരുമിച്ചു പഠിച്ചത് ആണോ.

ആം. ആവിക മൂളി.

വെറുതെ അല്ല നിങ്ങള് തമ്മിൽ വല്യ കൂട്ടു.

നിനക്ക് അറിയോ ആവിക. എന്റെ കൂടെയും കുറെ സുന്ദരികോതകൾ പഠിച്ചിട്ടുണ്ട്.

സൗന്ദര്യം ഇല്ലാത്തവരോട് മിണ്ടുക പോലും ഇല്ല.

പറഞ്ഞത് എന്തോ അബദ്ധം ആയപോലെ അവൻ പറഞ്ഞു.

ആയോ തനിക്കു സൗന്ദര്യം ഇല്ല എന്ന് അല്ലാട്ടോ ഞാൻ ഉദ്ദേശിച്ചത്.

കറുപ്പിന് ഏഴു അഴക് അല്ലേ.

ആവിക അതിന് മറുപടി ഒന്നും പറഞ്ഞില്ല.

ഒരു രഹസ്യം പോലെ അവൻ പറഞ്ഞു.

നിനക്ക് അറിയോ. നമ്മുടെ ഓഫീസിലെ മുഴുവൻ ചെക്കന്മാരും അവളുടെ പുറകെ ആണ്.

ഫെബ്രുവരി മാസം ജനിക്കുന്നവർ നല്ല സുന്ദരിമാർ ആവും എന്ന് കേട്ടിട്ടുണ്ട്.

ആവണിയും ആ മാസം ആയിരിക്കും അല്ലേ ജനിച്ചത്.

അല്ല. ആവിക പറഞ്ഞു.

പിന്നെ എന്നാ ജനിച്ചത്.

അവൾ ഒന്ന് ചിരിച്ചു. പിന്നെ പറഞ്ഞു.

ജൂലൈ 30.

ക്യാമ്പസ്‌ placement ആയിരുന്നു അല്ലേ നിങ്ങളുടേത്.

ആം.

പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൻ പറഞ്ഞു.

എനിക്ക് വീട്ടിൽ പെട്ടെന്ന് ചെല്ലണം. അപ്പോൾ ശെരി. നാളെ ഓഫീസിൽ വെച്ച് കാണാട്ടോ.

പിന്നീട് എന്തോ അവൾ അവനെ അങ്ങനെ ഓഫീസിൽ കണ്ടില്ല.

പക്ഷെ പെട്ടെന്ന് ഒരു ദിവസം ഹാപ്പി ബര്ത്ഡേ ടു യൂ.

ഹാപ്പി ബര്ത്ഡേ എന്ന് പാടികൊണ്ട് അവിനാഷും ഓഫീസിലെ മറ്റും സ്റ്റാഫും പെട്ടെന്ന് കയറി വന്നു.

എല്ലാവരുടെയും കൈയിൽ ചെറിയ ഗിഫ്റ്റും ഉണ്ടായിരുന്നു.

കൊച്ചു കള്ളൻ. ഈ സർപ്രൈസ് തരാൻ ആയിരുന്നു അല്ലേ മിണ്ടാതെ നടന്നത്. എന്നാലും എന്റെ ബര്ത്ഡേ ആണെന്ന് എങ്ങനെ അറിഞ്ഞു.

ആരോട് ഏലും ചോദിച്ചത് ആവും.

അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.

പെട്ടെന്ന് അവർ ആവണിയുടെ മുന്നിൽ ചെന്നു നിന്നു.

ഹാപ്പി ബര്ത്ഡേ ആവണി.അവിനാഷ് പറഞ്ഞു.

പെട്ടെന്ന് അവളുടെ മുഖം വിളറി വെളുത്തു.

അയാൾ ചോദിച്ചു. എന്താ ആവണി ഈ സർപ്രൈസ് കണ്ടിട്ട് തന്റെ മുഖത്തു ഒരു സന്തോഷം ഇല്ലാത്തത്.

പെട്ടെന്ന് ആവണി പറഞ്ഞു. ഇന്ന് എന്റെ മാത്രം പിറന്നാൾ അല്ല. ഇന്ന് ആവികയുടെയും പിറന്നാൾ ആണ്.

ആയോ കേക്കിൽ ആവണിയുടെ പേര് മാത്രം ഒള്ളുലോ.

ആവണിക്ക് ഉള്ള ഗിഫ്റ്റ് മാത്രമേ ഒള്ളു. മറ്റുള്ളവരും പറഞ്ഞു.

സോറിട്ടോ. ഞങ്ങൾക്ക് അറിയില്ലായിരുന്നു ഇന്ന് തന്റെ ബര്ത്ഡേ ആയിരുന്നു എന്ന്.

മുന്നിൽ നടക്കുന്ന കാഴ്ച്ച വിശ്വസിക്കാൻ ആകാതെ ആവികയുടെ കണ്ണുകൾ തുളുമ്പുന്നണ്ടായിരുന്നു. തന്നെ ഇഷ്ടം ഉണ്ടെന്ന് താൻ വിചാരിച്ച ആളുക്ക് ആരെ ആണ് ഇഷ്ടം എന്ന് അവൾ തിരിച്ചു അറിയുക ആയിരുന്നു

പെട്ടെന്ന് ആവണി പറഞ്ഞു. ഞങ്ങൾ ട്വിൻസ് ആണ്.

അതു കേട്ടത്തോടെ അവിടെ ഉണ്ടായിരുന്ന മുഴുവൻ ആളുകളുടെയും മുഖം വിളറി വെളുത്തു.കൂടുതൽ വിളറിയത് അവിനാഷ് ആയിരുന്നു

പിന്നെ എങ്ങനെ ഒക്കെയോ കേക്ക് കട്ട്‌ ചെയിതു അവിനാഷ് ആ സിറ്റുവേഷൻ ഫേസ് ചെയ്യാൻ കഴിയാതെ അവിടുന്ന് രക്ഷപെടുക ആയിരുന്നു.ഇഷ്ടപെട്ട പെണ്ണ് കുട്ടിയുടെ ബര്ത്ഡേ കഷ്ടപെട്ട് കണ്ട് പിടിച്ചു സർപ്രൈസ് കൊടുത്തത് ഇങ്ങനെ ആവുമെന്ന് അവൻ ഒരിക്കലും വിചാരിച്ചില്ല. ചെ. ഇവളുടെ കൂടെ ബര്ത്ഡേ ചോദിച്ചു ഇരുന്നു എങ്കിൽ ഇപ്പോൾ ആവണി എന്നെ പ്രേമിച്ചു തുടങ്ങിയെനെ.. ആ പോയ ബുദ്ധി ഇനി ആന പിടിച്ചാലും തിരിച്ചു കിട്ടില്ലലോ…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Treesa George